മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍:  വളര്‍ച്ച നേടി ജിയോ

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025 ഏപ്രിലില്‍ 76,000 പുതിയ മൊബൈല്‍ വരിക്കാരെ ചേര്‍ത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുന്നിലെത്തി.
കൊച്ചി: മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍  റിലയന്‍സ് ജിയോയ്ക്ക് കേരളത്തില്‍ വന്‍ മുന്നേറ്റമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.  ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025 ഏപ്രിലില്‍ 76,000 പുതിയ മൊബൈല്‍ വരിക്കാരെ ചേര്‍ത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രില്‍ മാസത്തില്‍ 1.11 ലക്ഷം വര്‍ധിച്ചതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.സംസ്ഥാനത്ത് ജിയോ എയര്‍ഫൈബര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2025 മാര്‍ച്ചിലെ 107187 ല്‍ നിന്ന് ഏപ്രിലില്‍ 112682 ആയി ഉയര്‍ന്നു.

2025 ഏപ്രിലില്‍ രാജ്യവ്യാപകമായി പോസിറ്റീവ് ആക്ടീവ് വരിക്കാരുടെ വളര്‍ച്ച നേടിയ ഏക ടെലികോം ഓപ്പറേറ്റര്‍ ജിയോ ആണെന്നും 55 ലക്ഷത്തിലധികം ആക്ടീവ് ഉപയോക്താക്കളെയാണ് ജിയോ ചേര്‍ത്തതെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. ദേശീയ തലത്തില്‍, 60.14 ലക്ഷത്തിലധികം വരിക്കാരുമായി 82% വിപണി വിഹിതത്തോടെ ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് വിപണിയില്‍ ജിയോ ആധിപത്യം തുടരുന്നു.2025 ഏപ്രില്‍, മൊത്തത്തിലുള്ള ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വളര്‍ച്ചയ്ക്ക് ഒരു റെക്കോര്‍ഡ് മാസമായിരുന്നു. ജിയോയുടെ വയര്‍ലൈന്‍, ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് സേവനങ്ങള്‍ വഴി ഏകദേശം 9.10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചേര്‍ത്തത്. ഈ മാസം ദേശീയതലത്തില്‍ ജിയോ മൊത്തം 26.44 ലക്ഷം വരിക്കാരെ ചേര്‍ത്തു. ഇതോടെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 47.24 കോടിയിലധികമായി. 40.76% വിപണി വിഹിതവുമായി മൊബൈല്‍ വിഭാഗത്തില്‍ ജിയോ മുന്നിലാണ്. 33.65% (ഏകദേശം 39 കോടി ഉപയോക്താക്കള്‍)
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു