ചര്‍മ്മത്തിന്റെ ഘടനയും ടോണും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന 15 അവശ്യ പോഷകങ്ങളുടെ പവര്ഹൗസായാണ് കാലിഫോര്‍ണിയ ആല്‍മണ്ടിനെ വിലയിരുത്തുന്നത്
കൊച്ചി: ജൂലൈ 28ന് ലോക ചര്മ്മാരോഗ്യദിനം ആചരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ക്യാമ്പയിനുമായി ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ. ചര്മ്മാരോഗ്യമില്ലാതെ ആരോഗ്യമില്ല എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം ലോക ചര്മ്മാരോഗ്യദിനം ആചരിക്കുന്നത്. ദൈനംദിന ഭക്ഷണക്രമത്തിലൂടെ ചര്‍മ്മാരോഗ്യം സംരക്ഷിക്കാമെന്നും, വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമായ കാലിഫോര്‍ണിയ ആല്‍മണ്ട് പോലുള്ള ചര്‍മ്മാരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണങ്ങള്‍ അതിന് സഹായകരമാവുമെന്നും ക്യാമ്പയിന് പറയുന്നു.
ചര്‍മ്മത്തിന്റെ ഘടനയും ടോണും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന 15 അവശ്യ പോഷകങ്ങളുടെ പവര്ഹൗസായാണ് കാലിഫോര്‍ണിയ ആല്‍മണ്ടിനെ വിലയിരുത്തുന്നത്. വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ആന്റിഏജിങ് ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. പതിവായി ബദാം കഴിക്കുന്നത് മുഖത്തെ ചുളിവുകള്‍ കുറയ്ക്കുമെന്ന് ഗവേഷണ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായി ചര്‍മാരോഗ്യ വിദഗ്ധയും കോസ്മെറ്റോളജിസ്റ്റുമായ ഡോ.ഗീതിക മിത്തല്‍ ഗുപ്ത പറഞ്ഞു. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം പിന്തുടരുക, മതിയായ ഉറക്കം, ആക്ടീവായിരിക്കല് എന്നിവയെല്ലാം ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായി ഒരു പിടി ബദാം ഉള്‍പ്പെടുത്തുക എന്നതാണ് എന്റെ പ്രധാന ശുപാര്‍ശകളില്‍ ഒന്നെന്നും ഗീതിക മിത്തല്‍ ചൂണ്ടിക്കാട്ടി. മോഡേണ്‍ ന്യൂട്രീഷ്യന്‍ സയന്‍സിന് പുറമേ, ആയുര്‍വേദം, സിദ്ധ, യുനാനി തുടങ്ങിയ പരമ്പരാഗത സംവിധാനങ്ങള്‍ അവയുടെ ചര്മ്മഗുണങ്ങള്ക്കായി വളരെക്കാലമായി ബദാമിനെ അംഗീകരിച്ചിട്ടുണ്ടെന്ന് ആയുര്‍വേദ വിദഗ്ധ മധുമിത കൃഷ്ണന് പറഞ്ഞു.

