കോഴിക്കോട് റാവിസ് കടവില്‍ അഞ്ചിന് വൈകിട്ട് 7 മണിക്ക് ഐസിസി കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് ഡോ. സുരേഷ് കെ. സമ്മേളനം ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി (ഐസിസി) കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം ‘ഐസിസി കോണ്‍ 2025’ ജൂലൈ 5, 6 തീയതികളില്‍ കോഴിക്കോട് റാവിസ് കടവില്‍ നടക്കും.അഞ്ചിന് വൈകിട്ട് 7 മണിക്ക് ഐസിസി കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് ഡോ. സുരേഷ് കെ. സമ്മേളനം ഉദ്ഘാടനം ചെയ്യും.ഓര്‍ഗനൈസിംഗ് ചെയര്മാന് ഡോ. രാജീവ്.ഇ; ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. അരുണ്‍ ഗോപി; സയന്റിഫിക് കമ്മിറ്റി ചെയര്മാന് ഡോ. പ്ലാസിഡ് സെബാസ്റ്റ്യന്‍, ഐസിസി കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. അനില്‍ റോബി, ഡോ. അര്‍ഷാദ് എം എന്നിവര്‍ സംസാരിക്കും.ഹൃദയാഘാതം തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുമുള്ള ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയിലെ വിവിധ ചികിത്സാ രീതികളും, പുരോഗതികളും ഹൃദയ സംബന്ധമായ മറ്റു അസുഖങ്ങളും വിവിധ സെഷനുകള്‍ ചര്‍ച്ച ചെയ്യുമെന്ന് ഓര്‍ഗനൈസിംഗ് ചെയര്മാന് ഡോ. രാജീവ് ഇ. പറഞ്ഞു.300ലധികം പ്രതിനിധികളും ദേശീയ ഫാക്കല്‍റ്റികളും പങ്കെടുക്കുന്നതാണ് സമ്മേളനം.
സ്റ്റെന്റുകള്‍, ഹൃദയഘടനാപരമായ പ്രശ്നങ്ങളിലെ ചികിത്സാ രീതികള്‍, പ്രമേഹവും ഹൃദ്രോഗവും, ജനിതക അപകടസാധ്യതകള്‍, കാര്‍ഡിയാക് ഇമേജിംഗ്, കാത്ത് ലാബുകളില്‍ എ.ഐ സാങ്കേതിക വിദ്യകള്‍ തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കും.ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. അരുണ്‍ ഗോപി ബിരുദാനന്തര ബിരുദ അക്കാഡമിക് സെഷനുകള്‍, ഗവേഷണ അവാര്‍ഡുകള്‍, ഇന്റര്‍വെന്‍ഷണല്‍ ടെക്നിക്കുകളെക്കുറിച്ചുള്ള വര്‍ക്ക്ഷോപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന ശാസ്ത്ര പരിപാടികളുണ്ടാകുമെന്് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. അരുണ്‍ ഗോപി പറഞ്ഞു.ജൂലൈ 5 ന് ആരംഭിക്കുന്ന ശാസ്ത്രീയ പരിപാടിയില്‍ ജന്മനായുള്ള ഹൃദ്രോഗങ്ങള്‍, ഹൃദയാഘാതത്തിനു ശേഷമുള്ള ചികിത്സ, അക്യൂട്ട് കൊറോണറി സിന്‍ഡ്രോം എന്നിവ ഉള്‍ക്കൊള്ളുന്ന ബിരുദാനന്തര പഠന സെഷനുകള്‍ പ്രധാന സവിശേഷതയാണ്. . ലിപിഡ് മാനേജ്മെന്റ്, കാല്‍സിഫൈഡ് ബ്ലോക്കുകള്‍, കഢഡട, ഛഇഠ പോലുള്ള ഇമേജിംഗ് സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ച് വിദഗ്ദ്ധ ചര്‍ച്ചകള്‍ നടക്കും..രണ്ടാം ദിവസം നൂതന ഹൃദ്രോഗ മരുന്നുകള്‍, കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് വിലയിരുത്തലും ഉള്‍പ്പെടുത്തും. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയില്‍ നിര്‍മ്മിതബുദ്ധിയുടെ പങ്ക്, ന്യൂക്ലിയര്‍ മെഡിസിന് ഉപയോഗം, കീമോതെറാപ്പിയും ഹൃദയ പരിരക്ഷയും എന്നീ സുപ്രധാന സെഷനുകള്‍ നടക്കും.
അവാര്‍ഡു ദാന ചടങ്ങോടെ സമ്മേളനം സമാപിക്കും.

