10 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റലുകള്‍ ആരംഭിച്ച് മാക്‌സിവിഷന്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ചെന്നൈയിലെ ആശുപത്രിയും വിഷന്‍ സെന്ററും ഉദ്ഘാടനം ചെയ്തു
കൊച്ചി:   മാക്‌സിവിഷന്‍ 10 സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റലുകള്‍ , വിഷന്‍ സെന്ററുകള്‍ ആരംഭിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ചെന്നൈയിലെ ആശുപത്രിയും വിഷന്‍ സെന്ററും ഉദ്ഘാടനം ചെയ്തു. മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ചെയര്‍മാനും എം ഡിയുമായ ഡോ. ജി.എസ്.കെ. വേലു,  സഹചെയര്‍മാന്‍ ഡോ. കാസു പ്രസാദ് റെഡ്ഡി, ക്ലിനിക്കല്‍ ആന്റ് അക്കാദമിക് ഡയറക്ടര്‍ ഡോ. ബി. ഗണേഷ്,  റീജിയണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. ഷിബു വര്‍ക്കി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.റോബോട്ടിക് ഫെംറ്റോലേസര്‍ തിമിര ശസ്ത്രക്രിയ, റെറ്റിന, കോര്‍ണിയ, ഗ്ലോക്കോമ എന്നിവയ്ക്കുള്ള നൂതന രോഗനിര്‍ണ്ണയങ്ങള്‍, ഡയബറ്റിക് റെറ്റിനോപ്പതി ചികിത്സ, പീഡിയാട്രിക് ഒഫ്താല്‍മോളജി, കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഈ ആശുപത്രികളില്‍ ലഭ്യമാകും.

തിമിരം, ഗ്ലോക്കോമ, ജീവിതശൈലി മൂലമുണ്ടാകുന്ന കാഴ്ചാ വൈകല്യങ്ങള്‍ എന്നിവയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനാണ് ആശുപത്രികളുടെ വ്യാപനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ചെയര്‍മാനും എം ഡിയുമായ ഡോ. ജി.എസ്.കെ. വേലു പറഞ്ഞു. വളരെക്കാലമായി ആസൂത്രണം ചെയ്യുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ വ്യാപനം മാക്‌സിവിഷന്റെ കോര്‍പ്പറേറ്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചെന്നൈയില്‍ എത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡോ. ജി.എസ്.കെ. വേലു പറഞ്ഞു. ചെന്നൈയിലുടനീളം ഈ കേന്ദ്രങ്ങള്‍ ആരംഭിച്ചുകൊണ്ട് ചെന്നൈയില്‍ മാക്‌സിവിഷന്‍ സാന്നിധ്യം ശക്തമാക്കുമ്പോള്‍ ആ യാത്രയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം തോന്നുന്നതായി എം എസ് ധോണി പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപ മുതല്‍മുടക്കില്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുമെന്നും മാക്‌സിഷന്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു