സ്‌കൂള്‍ പാചക തൊഴിലാളികളെ നിരാശപ്പെടുത്തില്ല :   മുഖ്യമന്ത്രി വി.ഡി.സതീശന്‍

കൊച്ചി: സ്‌കൂള്‍ പാചക തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉറപ്പ് നല്‍കിയതായി സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (എഐടിയുസി) നേതാക്കള്‍ അറിയിച്ചു. മിനിമം വേതന പരിധിയില്‍ നിന്നും പാചക തൊഴിലാളികളെ ഒഴിവാക്കിയ കഴിഞ്ഞ സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കുക, പാചക തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും ഏര്‍പ്പെടുത്തുക, യഥാസമയം വേതനം വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയന്‍ പ്രതിനിധികളായ അനിത അപ്പുക്കുട്ടന്‍, അമ്പിളി അജയന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചത്.  കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടും നടപ്പാക്കത്ത തീരുമാനങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും പുതിയ ചര്‍ച്ചകളും തീരുമാനങ്ങളും കൈക്കൊള്ളുകയെന്ന് മുഖ്യ മന്ത്രി ഉറപ്പ് നല്‍കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. മോഹനന്‍ അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു