ഇന്നര്‍ ആന്‍ഡ് ഫാഷന്‍ എക്‌സ്‌പോ 2026 ഉദ്ഘാടനം ചെയ്തു

കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഇന്നര്‍ ആന്‍ഡ് ഫാഷന്‍ എക്‌സ്‌പോ2026 ഉന്നത വിദ്യഭ്യാസ മന്ത്രി റോജി എം.ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ജി.ടി.എ സംസ്ഥാന ട്രഷറര്‍ എം.ബാഷ്യം, കേരള ഇന്നര്‍വെയര്‍ ഡിലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി സാജു, ഹൈബി ഈഡന്‍ എം.പി, ടി.ജെ.വിനോദ് എം.എല്‍.എ, അഭിഷേക് കോത്തേരി എന്നിവര്‍ സമീപം.
കൊച്ചി : ഇന്നര്‍ ആന്‍ഡ് ഫാഷന്‍ എക്‌സ്‌പോ2026 കൊച്ചി ഗോകുലം പാര്‍ക്കില്‍ ഉന്നത വിദ്യഭ്യാസ
വകുപ്പ് മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്തു. കേരള ഇന്നര്‍ വെയര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മനോജ് ആദിത്യ അധ്യക്ഷത വഹിച്ചു. എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഷോപ്പ് സുരക്ഷ പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം രൂപ പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി നിര്‍വ്വഹിച്ചു.

സ്റ്റാളുകളുടെ ഉദ്ഘാടനം ടി.ജെ.വിനോദ് എം.എല്‍.എ. നിര്‍വ്വഹിച്ചു. കെ.ടി.ജി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കൃഷ്ണസ്വാമി, സംസ്ഥാന ട്രഷറര്‍ എം. ബാഷ്യം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ പ്രിന്‍സണ്‍ ഫ്രാന്‍സീസ്, കേരള ഇന്നര്‍വെയര്‍ ഡിലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി പി.വി.സാജു, സംസ്ഥാന സെക്രട്ടറി അഷറഫ് കുരിക്കള്‍, സംസ്ഥാന ട്രഷറര്‍ കെ.കെ. സലി, എക്‌സ്‌പോ പ്രോഗ്രാം കമ്മറ്റി വൈസ് ചെയര്‍മാന്‍ ബിബിന്‍ ഗോവിന്ദ്, എക്‌സ്‌പോ പ്രോഗ്രാം കമ്മറ്റി ജോ. കണ്‍വീനര്‍ അഭിഷേക് കോത്തേരി, കെ.ഐ.ഡി.എ സംസ്ഥാന കോഡിനേറ്ററും, പ്രോഗ്രാം കമ്മറ്റി കണ്‍വീനറുമായ സനോജ് മോഹന്‍, എറണാകുളം ജില്ലാ സെക്രട്ടറി സേറാ ജോസ് , പി.സി. ഷമീമ് ,സുരേഷ് ഇന്‍ഡി മെസി എന്നിവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു