അനധികൃത വ്യാപാരങ്ങള്‍ തടയണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നാളിതുവരെ നടപടിയുണ്ടായിട്ടില്ല. ചെറുകിട വ്യാപാരികളെ ഇല്ലായ്മ ചെയ്യുന്ന ഇത്തരം നടപടി ഇനിയും കണ്ടുനില്ക്കാന് കഴിയില്ല.
കൊച്ചി: ഓണം, ക്രിസ്മസ് പോലുള്ള ആഘോഷവേളകളില്‍ യാതൊരുവിധ ലൈസന്‍സുമില്ലാതെ താല്‍ക്കാലിക സ്റ്റാളുകളും ഓഡിറ്റോറിയങ്ങളും കേന്ദ്രീകരിച്ചുള്ള വ്യാപാര മേളകള്‍ നടത്തുന്നത് സര്‍ക്കാര്‍ അടിയന്തരമായി തടയണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി വ്യാപാരികള്‍ തെരുവിലിറങ്ങുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്ബ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. എല്ലാ വിധ ലൈസന്‍സുകളും സമ്പാദിച്ച് നികുതിയും അടച്ച് കച്ചവടം നടത്തുന്ന വ്യാപാരികളെ നേക്കുകുത്തികളാക്കി ഫെസ്റ്റിവല്‍ സീസണുകളില്‍ ഒരു കൂട്ടം ആളുകള്‍ നികുതി അടയ്ക്കാതെയും ലൈസന്‍സോ, ജിഎസ്ടി രജിസ്ട്രേഷനോ ഇല്ലാതെയും വ്യാപാര മേളകള്‍ എന്ന പേരില്‍ ഇടത്തരം, ചെറുകിട വ്യാപാരികളെ നോക്കുകുത്തിയാക്കി നടത്തുന്ന വ്യാപാരങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. അനധികൃത വ്യാപാരങ്ങള്‍ തടയണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നാളിതുവരെ നടപടിയുണ്ടായിട്ടില്ല. ചെറുകിട വ്യാപാരികളെ ഇല്ലായ്മ ചെയ്യുന്ന ഇത്തരം നടപടി ഇനിയും കണ്ടുനില്ക്കാന് കഴിയില്ല. സര്‍ക്കാര്‍ നടപടിയെടുത്തിലെങ്കില്‍ വ്യാപാരികള്‍ നേരിട്ട് തെരവിലിറങ്ങി തടയാന്‍ നിര്‍ബന്ധിതരാകുമെന്നും പി.സി ജേക്കബ്ബ് മുന്നറിയിപ്പ് നല്കി.

