ചരിത്രത്തില്‍ ഇടം നേടി മെഡിക്കല്‍ ട്രസ്റ്റ്;   നൂറിലധികം റോബോട്ടിക് സര്‍ജറികള്‍ പൂര്‍ത്തിയാക്കി

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയും ജനങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ ഭാഗമായിട്ടാണെന്നും ആരോഗ്യ രംഗത്തെ തന്നെ വലിയ നേട്ടമാണിതെന്നും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി  മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി ലൂയിസ് പറഞ്ഞു.
കൊച്ചി: ചുരുങ്ങിയ സമയത്തിനുള്ളില്‍ നൂറിലധികം റോബോട്ടിക് സര്‍ജറികള്‍ പൂര്‍ത്തിയാക്കി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി  ചരിത്രത്തില്‍ ഇടം പിടിക്കുന്നു. ഡോ. സച്ചിന്‍ ജോസഫ് (യൂറോളജിസ്റ്റ് ആന്റ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍), ഡോ. ടി. സുനില്‍ (ഗ്യാസ്‌ട്രോ സര്‍ജന്‍), ഡോ, നിജില്‍ അബ്ദുള്‍ ജലാല്‍ (യൂറോളജിസ്റ്റ്, ട്രാന്റ്പ്ലാന്റ് സര്‍ജന്‍), ഡോ. തോമസ് പുതുക്കാട് (യൂറോളജിസ്റ്റ് ആന്റ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍), ഡോ. സൂര്യ ജയറാം, ഡോ. അശോക് കുമാര്‍ പിള്ള (ഗൈനക്കോളജിസ്റ്റുകള്‍),  ഡോ. വിജു (ജനറല്‍ സര്‍ജന്‍), ഡോ. ശ്യാം വിക്രം (ഒങ്കോളജി സര്‍ജന്‍), ഡോ. സി. എന്‍ രാജേഷ് (ഗ്യാസ്‌ട്രോ സര്‍ജന്‍), ഡോ. സൂരജ് സാലി (ഓങ്കോളജി സര്‍ജന്‍), ഡോ. തോമസ് സ്റ്റീഫന്‍ (കാര്‍ഡിയാക് സര്‍ജന്‍), ഡോ. എസ്. ആന്റണി ( ജനറല്‍ സര്‍ജന്‍) എന്നിവരുടെ നേതൃത്വത്തിലാണ് ആധുനിക ചികില്‍സാ രംഗത്ത് പുതിയ അധ്യായമായി മാറുന്ന റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കി  പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. റോബോട്ടിക് സര്‍ജറി , ട്രാന്‍സ്പ്ലാന്റ് സെന്റര്‍, ബൈ പ്ലെയിന്‍ കാത്ത് ലാബ് ,ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാര്‍ടി സെല്‍ തെറാപ്പി തുടങ്ങി വിവിധങ്ങളായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കി നിലവിലെ ആശുപത്രിക്ക് സമീപം  സൗത്ത് ബ്ലോക്ക് എന്ന പേരില്‍ നിര്‍മ്മിച്ച പുതിയ ബഹുനില കെട്ടിടം 2025 ഏപ്രില്‍ 17 നാണ് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രധാനനാഡികളിലൂടെ  ആന്‍ജിയോഗ്രാം ആവശ്യമായി വരുന്ന ഹൃദ്രോഗികള്‍ക്കായി ആധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്ത ‘ റേഡിയല്‍ ലോഞ്ച് ‘ ഉം ഇവിടെ സജ്ജമാണ്. നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ ആയിരുന്നു റേഡിയല്‍ ലോഞ്ച് ഉദ്ഘാടനം ചെയ്തത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ നൂറിലധികം റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് .

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയും ജനങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ ഭാഗമായിട്ടാണെന്നും ആരോഗ്യ രംഗത്തെ തന്നെ വലിയ നേട്ടമാണിതെന്നും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി  മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി ലൂയിസ് പറഞ്ഞു. കൂടുതല്‍ കൃത്യതയോടെയും സൂഷ്മതയോടെയും ചെയ്യാന്‍ കഴിയുന്നുവെന്നതാണ് റോബോട്ടിക് സര്‍ജറിയുടെ പ്രത്യേകത. തുറന്ന ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോള്‍ റോബോട്ടിക് സര്‍ജറി  വളരെ ചെറിയ മുറിവ് മാത്രമാണ് ഉണ്ടാക്കുന്നത് . അതുകൊണ്ടു തന്നെ അണുബാധയ്ക്കള്ള സാധ്യതയും, വേദനയും, ആശുപത്രി വാസവും കുറവായിരിക്കും. വേഗത്തില്‍ സുഖം പ്രാപിച്ച്  രോഗിയ്ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഏറ്റവും താഴ്ന്ന നിരക്കിലാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എറ്റവും മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോബോട്ടിക് സര്‍ജറി നടത്തുന്നതെന്നും രോഗികളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഏതാനും നാളുകള്‍ കൂടി നിലവിലെ നിരക്ക് തുടരുമെന്ന് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ആന്റ് കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ ഡോ. പി.വി തോമസ്, ഫിനാന്‍സ് ഡയറക്ടര്‍ പി.വി.സേവ്യര്‍ എന്നിവര്‍ പറഞ്ഞു. 1973ല്‍ പള്ളിമുക്കില്‍ ഡോ. പി.എ.വര്‍ഗീസ് എന്ന ദീക്ഷണശാലിയായ ഭിഷഗ്വരന്‍ ചെറിയ ക്ലിനക്കായി തുടങ്ങിയ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ആരോഗ്യ പരിപാലന രംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. എന്‍.എ.ബി.എച്ച്, എന്‍.എ.ബി.എല്‍, ഗ്രീന്‍ ഒ.ടി., എന്നീ അംഗീകാരങ്ങള്‍ക്ക് പുറമെ അത്യാഹിത വിഭാഗത്തിന് പ്രത്യേകമായി എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുളള ആശുപത്രിയും മെഡിക്കല്‍ ട്രസ്റ്റ് ആണെന്നും ഇവര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു