ഇന്ത്യയില്‍ 20 വര്‍ഷങ്ങള്‍ പിന്നിട് ടൊയോട്ട ഇന്നോവ; വിറ്റത് 12 ലക്ഷം കാറുകള്‍ 

2005 ലാണ് ടൊയോട്ട ഇന്നോവ ആദ്യമായി ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ഉറച്ച നിര്‍മ്മാണ നിലവാരം, ദീര്‍ഘയാത്രകളില്‍ സുഖകരമായ യാത്ര, മികച്ചതും, വിശ്വസനീയവുമായ എഞ്ചിന്‍ എന്നിവ ജനങ്ങളുടെ ഹൃദയങ്ങളില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കി. തുടര്‍ന്ന് 2016 ല്‍ ഇന്നോവ ക്രിസ്റ്റയും 2022 ല്‍ ഇന്നോവ ഹൈക്രോസും വന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം ഹൈക്രോസ് എംപിവികളാണ് നിരത്തുകളില്‍ ഇറങ്ങിയത്
കൊച്ചി: ഇന്ത്യയില്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ടൊയോട്ട ഇന്നോവ. ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നീ മൂന്ന് മോഡലുകളിലായി 12 ലക്ഷത്തിലധികം കാറുകളാണ് വിറ്റഴിക്കപ്പെട്ടത് . 2005 ലാണ് ടൊയോട്ട ഇന്നോവ ആദ്യമായി ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ഉറച്ച നിര്‍മ്മാണ നിലവാരം, ദീര്‍ഘയാത്രകളില്‍ സുഖകരമായ യാത്ര, മികച്ചതും, വിശ്വസനീയവുമായ എഞ്ചിന്‍ എന്നിവ ജനങ്ങളുടെ ഹൃദയങ്ങളില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കി. തുടര്‍ന്ന് 2016 ല്‍ ഇന്നോവ ക്രിസ്റ്റയും 2022 ല്‍ ഇന്നോവ ഹൈക്രോസും വന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം ഹൈക്രോസ് എംപിവികളാണ് നിരത്തുകളില്‍ ഇറങ്ങിയത്. ഏറ്റവും സുഖപ്രദമായ യാത്ര,ഡ്രൈവിങ്,  വിശാലമായ സൗകര്യങ്ങള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണെന്നു ടൊയോട്ട അവകാശപ്പെടുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടൊയോട്ട ഇന്നോവക്കു  ഉപഭോക്താക്കളുടെ വിശ്വാസം നേടാന്‍ സാധിച്ചിട്ടുണ്ടെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ്‌സര്‍വീസ്‌യൂസ്ഡ് കാര്‍ ബിസിനസ് വൈസ് പ്രസിഡന്റ് വരീന്ദര്‍ വാധ്വ പറഞ്ഞു. വിശാലമായ ഇന്റീരിയറുകള്‍, കരുത്തുറ്റ നിര്‍മ്മാണ നിലവാരം, സുഗമമായ െ്രെഡവിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു മാതൃകാ ഉല്‍പ്പന്നണ്  ഇന്നോവ . ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും പ്രിയപ്പെട്ടതുമായ എംപിവികളില്‍ ഒന്നാണ് ഇന്നോവയെന്നും വരീന്ദര്‍ വാധ്വ പറഞ്ഞു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു