എക്സ്-ഷോറൂം വില 48,50,000 രൂപയാണ്. (ഇന്ത്യയിലുടനീളം ഏകീകൃത വില). www.toyotabharat.com വഴിയോ അടുത്തുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളിലോ ബുക്കിംഗ് നടത്താം. ഹൈബ്രിഡ് ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ (ഏതാണ് ആദ്യം വരുന്നത്) വാറണ്ടി.
ബംഗളൂരു: ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ (ടി കെ എം) തങ്ങളുടെ പ്രശസ്തമായ ലക്ഷ്വറി ഹൈബ്രിഡ് ഇലക്ട്രിക് സെഡാന്റെ പുതിയ പതിപ്പായ കാമ്രി ഹൈബ്രിഡ് ഇലക്ട്രിക് കാറിന്റെ സ്പ്രിന്റ്് എഡിഷന് പുറത്തിറക്കി. ഡ്യുവല്‍ – ടോണ്‍ ബോഡി, മാറ്റ് ബ്ലാക്ക് ഫിനിഷ്, എക്സ്ക്ലൂസീവ് സ്പോര്‍ട്സ് കിറ്റ് എന്നിവയോടെ സ്പോര്‍ട്ടി ലുക്കും മികച്ച പ്രകടനവും സമന്വയിപ്പിക്കുന്ന ഈ പുതിയ വേരിയന്റ്, പുതിയ കാലത്തെ ഉപഭോക്താക്കളുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ടി കെ എം വൈസ് പ്രസിഡന്റ് വരിന്ദര്‍ വാധ്വ വ്യക്തമാക്കി.
2002 ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച കാമ്രി, പ്രീമിയം സെഡാന് വിഭാഗത്തില്‍ മികവിന്റെ മാനദണ്ഡമായി തുടരുന്ന കാറാണ്. 1982 ല്‍ ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ട കാമ്രി, സെഡാന് പ്രേമികള്‍ക്കിടയില്‍ വിജയത്തിന്റെയും പ്രശസ്തിയുടെയും പ്രതീകമാണ്. ”എവര്‍-ബെറ്റര്‍ കാര്‍സ്” എന്ന ടൊയോട്ടയുടെ ദര്‍ശനത്തിന് അനുസൃതമായി, കാമ്രി സ്പ്രിന്റ് എഡിഷന് അത്യാധുനിക സാങ്കേതികവിദ്യയും ഡൈനാമിക് ഡിസൈനും സമന്വയിപ്പിക്കുന്നു.എന്ജിന് ഹുഡ്, റൂഫ്, ട്രങ്ക് എന്നിവയില്‍ മാറ്റ് ഫിനിഷ് ബ്ലാക്ക്-ഔട്ട് ടേപ്പ് ഉപയോഗിച്ച് ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയര്‍ സ്റ്റൈലിംഗ്, കാറിന്റെ സ്പോര്‍ട്ടി ലുക്ക് വര്‍ദ്ധിപ്പിക്കുന്നു. 2.5 ലിറ്റര്‍ ഡൈനാമിക് ഫോഴ്സ് എഞ്ചിനും ഇ-സി.വി.ടി ട്രാന്‍സ്മിഷനും ഉയര്‍ന്ന ശേഷിയുള്ള ലിഥിയം-ഐയണ്‍ ബാറ്ററിയും ചേര്‍ന്ന് മികച്ച ഇന്ധനക്ഷമത, കുറഞ്ഞ ഉദ്വമനം, തടസ്സമില്ലാത്ത ഹൈബ്രിഡ് ഡ്രൈവിംഗ് അനുഭവം എന്നിവ നല്കുന്നു.
മാറ്റ് ഫിനിഷ് ബ്ലാക്ക്-ഔട്ട് ടേപ്പ് ഉപയോഗിച്ച് എഞ്ചിന് ഹുഡ്, റൂഫ്, ട്രങ്ക് എന്നിവയില്‍ ഡ്യുവല്‍-ടോണ്‍ സ്റ്റൈലിംഗ്; മാറ്റ് ബ്ലാക്ക് അലോയ് വീലുകള്‍ സ്പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കുന്നു.ഫ്രണ്ട് ബോഡി കിറ്റ്, റിയര്‍ ബോഡി കിറ്റ്, റിയര്‍ സ്പോയിലര്‍ എന്നിവ വാഹനത്തിന് ആകര്‍ഷകവും എയ്റോഡൈനാമിക് ലുക്കും നല്കുന്നു.
ഇമോഷണല്‍ റെഡ് (ചെറി റെഡ്) ആന്റ് മാറ്റ് ബ്ലാക്ക്, പ്ലാറ്റിനം വൈറ്റ് പേള്‍ ആന്റ് മാറ്റ് ബ്ലാക്ക്, സിമന്റ് ഗ്രേ ആന്റ് മാറ്റ് ബ്ലാക്ക്, പ്രെഷ്യസ് മെറ്റല്‍ ആന്റ് മാറ്റ് ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂ മെറ്റാലിക് ആന്റ് മാറ്റ് ബ്ലാക്ക് എന്നീ അഞ്ച് ഡ്യുവല്‍-ടോണ്‍ നിറങ്ങളില്‍ ലഭ്യമാണ്.
എക്സ്-ഷോറൂം വില 48,50,000 രൂപയാണ്. (ഇന്ത്യയിലുടനീളം ഏകീകൃത വില). www.toyotabharat.com വഴിയോ അടുത്തുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളിലോ ബുക്കിംഗ് നടത്താം. ഹൈബ്രിഡ് ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ (ഏതാണ് ആദ്യം വരുന്നത്) വാറണ്ടി.

