കിഴക്കമ്പലത്ത് മാരകായുധങ്ങളുമായി ഗുണ്ടകള്‍ : ഭരണ സമിതി ഡി.ജി.പിക്ക് പരാതി നല്‍കി

ട്വന്റി20 പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട് ഹാലിളകിയ സിപിഎമ്മിന്റെയും സ്ഥലം എം.എല്‍.എയുടെയും ഭീഷണക്ക് ഒരുകാരണ വശാലും വഴങ്ങില്ലെന്നും പഞ്ചായത്ത് ഭരണ സമിതി എടുത്ത തീരുമാനപ്രകാരം കിഴക്കമ്പലം ബസ് സ്റ്റാന്റ് ലോകോത്തര നിലവാരത്തില്‍ പണിപൂര്‍ത്തിയാക്കുമെന്നും പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു.
കിഴക്കമ്പലം :  ഇന്നലെ  രാവിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരത്ത് വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി ഗുണ്ടകളെ കണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്. പോലീസില്‍ അറിയച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നത്തുനാട് പോലീസ്  ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്ത് മഹസര്‍ തയ്യാറാക്കുന്നതിന് പകരം അവ അവിടെ നിന്നും മാറ്റുക മാത്രമാണ് ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കിഴക്കമ്പലം ബസ് സ്റ്റാന്റ് പൂര്‍ണ്ണമായും അടച്ചിട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഭരണ സമിതി തീരുമാനിച്ചിരുന്നു. ഇതിനെതിരെ സിപിഎമ്മും സ്ഥലം എംഎല്‍എയും നിരന്തരം തടസം സൃഷ്ടിക്കുന്നു. ഭരണ സമിതി അംഗങ്ങളെ ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. അനാസ്ഥ കാട്ടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഭരണ സമിതി അംഗങ്ങള്‍ക്ക് അടിയന്തരമായി പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്. സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ട്വന്റി20 പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട് ഹാലിളകിയ സിപിഎമ്മിന്റെയും സ്ഥലം എം.എല്‍.എയുടെയും ഭീഷണക്ക് ഒരുകാരണ വശാലും വഴങ്ങില്ലെന്നും പഞ്ചായത്ത് ഭരണ സമിതി എടുത്ത തീരുമാനപ്രകാരം കിഴക്കമ്പലം ബസ് സ്റ്റാന്റ് ലോകോത്തര നിലവാരത്തില്‍ പണിപൂര്‍ത്തിയാക്കുമെന്നും പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു