പി.എഫ്. ആനുകുല്യം നല്‍കാന്‍ കാലതാമസം പാടില്ല: മനുഷ്യാവകാശ കമ്മീഷന്‍ 

കുടിശിക ശമ്പളവും ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള അര്‍ഹമായ ആനുകൂല്യങ്ങളും 6 മാസത്തിനകം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
കൊച്ചി: ബാംബൂ കോര്‍പ്പറേഷനില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് ലഭിക്കേണ്ട പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. പി.എഫ് ആനുകൂല്യം നല്‍കാതെ അനന്തമായി നീട്ടുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു.
കുടിശിക ശമ്പളവും ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള അര്‍ഹമായ ആനുകൂല്യങ്ങളും 6 മാസത്തിനകം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 1994 മുതല്‍ 2022 വരെ ജോലിചെയ്ത ഡിപ്പോ വര്‍ക്കര്‍ക്ക് ഗ്രാറ്റുവിറ്റിയും പി.എഫും പെന്‍ഷനും ലഭിച്ചില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വിരമിച്ചവരുടെ 2021 മാര്‍ച്ച് വരെയുള്ള പി എഫ് തുക കോര്‍പ്പറേഷന്‍ അടച്ചിട്ടുണ്ടെന്നും അതിന് ശേഷം വിരമിച്ചവരുടെ തുക അടയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ബാംബൂ കോര്‍പ്പറേഷന്‍ എം.ഡി. കമ്മീഷനെ അറിയിച്ചു.  സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ജീവനക്കാര്‍ക്ക് 10 മാസമായി ശമ്പളവും പി എഫും ഇ. എസ്. ഐയും കുടിശികയാണെന്നും റിപോര്‍ട്ടിലുണ്ട്. 2 ഫാക്ടറികളും അടത്തു കിടക്കുകയാണ്. 124 ലക്ഷത്തിന്റെ സഞ്ചിത നഷ്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്ന തെന്നും ഗ്രാറ്റുവിറ്റി അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ജീവനക്കാരന്‍ എന്‍. സാജന്‍  സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു