കെ എം എയ്ക്ക് വീണ്ടും പുരസ്‌ക്കാരം 

ന്യൂഡല്‍ഹിയിലെ താജ് പാലസില്‍ നടന്ന നാഷണല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷനില്‍ കെ എം എ ഭാരവാഹികള്‍ പുരസ്‌ക്കാരം സ്വീകരിച്ചു.
കൊച്ചി: ആള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ (എഐഎംഎ) 2024- 25 വര്‍ഷത്തെ മികച്ച ലോക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പുരസ്‌ക്കാരം വീണ്ടും കേരള മാനേജ്‌മെന്റ് അസോസിയേഷന് (കെ എം എ). എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തന മേഖലകളിലും ലഭിച്ച ഈ അംഗീകാരം, രാജ്യത്തുടനീളമുള്ള 68 ലോക്കല്‍ മാനേജ്മെന്റ് അസോസിയേഷനുകളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് കെഎംഎയെ എത്തിച്ചു.
ന്യൂഡല്‍ഹിയിലെ താജ് പാലസില്‍ നടന്ന നാഷണല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷനില്‍ കെ എം എ ഭാരവാഹികള്‍ പുരസ്‌ക്കാരം സ്വീകരിച്ചു.

രാജ്യത്തെ വ്യവസായ പ്രമുഖര്‍, നയനിര്‍മ്മാതാക്കള്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
പാര്‍ലമെന്റ് അംഗവും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല പുരസ്‌ക്കാരം സമ്മാനിച്ചു. കേരള മാനേജ്മെന്റ് അസോസിയേഷന്‍ ് പ്രസിഡന്റ് കെ ഹരികുമാര്‍, മുന്‍ പ്രസിഡണ്ട് ബിജു പുന്നൂരാന്‍, വൈസ് പ്രസിഡണ്ട് ദിലീപ് നാരായണന്‍ എന്നിവര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിശാല്‍ കംപാണി, ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ ടി വി നരേന്ദ്രന്‍, എഐഎംഎ പ്രസിഡന്റും അപ്പോളോ ഹോസ്പിറ്റല്‍ എന്റര്‍പ്രൈസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ സുനീത റെഡ്ഡി, എഐഎംഎ ഡയറക്ടര്‍ ജനറല്‍ രേഖാ സെത്തി എന്നിവര്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു