ലയന സമ്മേളനം ഒക്ടോബര്‍ 18ന് തൃശ്ശൂരില്‍ നടക്കും. ജെ.എസ്.എസിന്റെയും ബി.ജെ.എസിന്റെയും സംസ്ഥാന നേതാക്കള്‍ ജെ.എസ്.എസിന്റെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇന്നലെ കൂടിയ സംയുക്ത യോഗമാണ് ലയന പ്രഖ്യാപനം നടത്തിയത്.
കൊച്ചി : ബി.ജെ.എസ് (ഭാരതീയ ജന സേന) സംസ്ഥന കമ്മിറ്റി പിരിച്ച്‌വിട്ട് ജെ.എസ്.എസില്‍ (ജനാധിപത്യ സംരക്ഷണ സമിതി) ലയിക്കാന്‍ തീരുമാനിച്ചു. ലയന സമ്മേളനം ഒക്ടോബര്‍ 18ന് തൃശ്ശൂരില്‍ നടക്കും. ജെ.എസ്.എസിന്റെയും ബി.ജെ.എസിന്റെയും സംസ്ഥാന നേതാക്കള്‍ ജെ.എസ്.എസിന്റെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇന്നലെ കൂടിയ സംയുക്ത യോഗമാണ് ലയന പ്രഖ്യാപനം നടത്തിയത്. ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍ രാജന്‍ ബാബുവിന്റെ നേത്വത്തില്‍ സംസ്ഥന നേതാക്കളായ ദാസന്‍ പാരിപ്പിള്ളി, സുരേഷ് ബാബു, മഥന്‍ലാല്‍ , വി.കെ. സുനില്‍ കുമാര്‍, ഉണ്ണികൃഷ്ണന്‍, മധു അയ്യംപിള്ളി, ജെ.വൈ.എസ് സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ റഹ്മാനിയ തുടങ്ങിയവരുമായി ബി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ബിനുവിന്റെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കളായ ബിജു എസ്.പിള്ള, ടി.വി സുനില്‍, ആര്‍. ഉണ്ണികൃഷ്ണന്‍, സാബു, സന്തോഷ് മാള, രവി കുളങ്ങര തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. യോഗത്തില്‍ ജെ.എസ്.എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് പി.സി ജയന്‍ അധ്യക്ഷത വഹിച്ചു.

