മാതൃഭാഷയെ ചേര്‍ത്തു പിടിക്കാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കണം 

അണ്‍ എയ്ഡഡ് സ്‌കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ദേശീയ സെമിനാറും സംസ്ഥാന സമ്മേളനവും പ്രമുഖ വിദ്യാഭ്യാസ വിദഗ്ദന്‍ ഡോ. ജഗജിത് സിംഗ് ദൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൊച്ചി: അണ്‍ എയ്ഡഡ് സ്‌കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ദേശീയ സെമിനാറും സംസ്ഥാന സമ്മേളനവും ശിക്ഷാ സംവാദ് 2025 കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്നു. പ്രമുഖ വിദ്യാഭ്യാസ വിദഗ്ദന്‍ ഡോ. ജഗജിത് സിംഗ് ദൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. മാതൃഭാഷയെ ചേര്‍ത്തുപിടിക്കാന്‍ ഓരോ സംസ്ഥാനത്തേയും വിദ്യാലയങ്ങള്‍ക്ക് സാധിക്കണമെന്ന് ഡോ ജഗജിന് സിംഗ് ദൂരി പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ എന്നാല്‍ വിദ്യാര്‍ഥികളേയും അധ്യാപകരേയും വിദ്യാഭ്യാസത്തേയും പ്രിന്‍സിപ്പല്‍മാരേയും സംരക്ഷിക്കുന്നവര്‍ എന്നാണര്‍ഥം. ഇതുപോലെ മാതൃഭാഷയേയും സംരക്ഷിക്കാന്‍ സാധിക്കണം.

ഉത്തരേന്ത്യക്കാരേക്കാള്‍ ദക്ഷിണേന്ത്യക്കാര്‍ തങ്ങളുടെ മാതൃഭാഷയെ ചേര്‍ത്തുപിടിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിദ്യാലയങ്ങളെന്നാല്‍ സൗജന്യമായി പഠിക്കുന്ന ദരിദ്രരുടെ സ്ഥാപനങ്ങളെന്നും സ്വകാര്യ വിദ്യാലയങ്ങള്‍ വന്‍ തുക ഫീസ് ഈടാക്കുന്നവര്‍ എന്നുമുള്ള ധാരണ മാറണമെന്നും സമൂഹത്തിലെ അന്തരം മാറ്റാന്‍ ശ്രമിക്കണമെന്നും ഡോ. ദൂരി പറഞ്ഞു. യു.എസ്.പി.സി പ്രസിഡന്റ് റവ. ഫാ. ജയിംസ് മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വിചക്ഷണന്‍ എ. ടി ബോസ്, യു. എസ്. പി. സി ജനറല്‍ സെക്രട്ടറി പി. എസ് രാമചന്ദ്രന്‍, ട്രഷറര്‍ സരോഷ് എബ്രഹാം, ഓര്‍ഗനൈസിങ് സെക്രട്ടറി ജേക്കബ് ജോര്‍ജ്, രക്ഷാധികാരി കല്ലിങ്കല്‍ മുഹമ്മദ് അലി എന്നിവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു