ജൈറ്റെക്‌സ്  ഗ്ലോബലില്‍ കേരള ഐ.ടി. പവലിയന്‍ തുറന്നു

കേരള ഐടിയുടെയും, കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ, ജിടെകിന്റെ നേതൃത്വത്തില്‍, സംസ്ഥാനത്ത് നിന്നുള്ള 28 ഐടി/ഐടിഇഎസ് സ്ഥാപനങ്ങളുടെ സംഘമാണ്, മേളയില്‍ പങ്കെടുക്കുന്നത്.
തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിലെ മുന്‍നിര സാങ്കേതികവിദ്യാ, സ്റ്റാര്‍ട്ടപ്പ് പ്രദര്‍ശന മേളയായ ജൈറ്റെക്‌സ് ഗ്ലോബലില്‍, കേരളത്തിന്റെ ഐ.ടി പവലിയന്‍ ഉദ്ഘാടനം ചെയ്തു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍, അഞ്ച് ദിവസമായാണ് ജൈറ്റെക്‌സ്  ഗ്ലോബലിന്റെ 45ാം പതിപ്പ് അരങ്ങേറുന്നത്. കേരള ഐടിയുടെയും, കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ, ജിടെകിന്റെ നേതൃത്വത്തില്‍, സംസ്ഥാനത്ത് നിന്നുള്ള 28 ഐടി/ഐടിഇഎസ് സ്ഥാപനങ്ങളുടെ സംഘമാണ്, മേളയില്‍ പങ്കെടുക്കുന്നത്. കേരള പവലിയനിലൂടെ കമ്പനികള്‍ അവരുടെ നൂതനമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.2016 മുതല്‍ ജൈറ്റെക്‌സ്  ഗ്ലോബലില്‍ സ്ഥിര സാന്നിധ്യമാണ് കേരള ഐടി. 96 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ വിശാലമായ പവലിയനിലാണ് കേരളത്തിന്റെ പ്രദര്‍ശനം അരങ്ങേറുന്നത്.

സുസ്ഥിര വികസനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്ന രീതിയിലാണ് പവലിയന്‍ വിഭാവനം ചെയ്തിരിക്കുന്നത്.കേരള പവലിയന്റെ ഉദ്ഘാടനച്ചടങ്ങില്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഐ.ടി. സെക്രട്ടറി ശ്രീറാം സാംബശിവ റാവു , ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. റിട്ട.കേണല്‍ സഞ്ജീവ് നായര്‍,  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളാണ് കേരളത്തില്‍ നിന്നും ജൈറ്റെക്‌സ്  ഗ്ലോബലിന്റെ ഭാഗമാകുന്നത്. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നീ കേരളത്തിലെ മൂന്ന് ഐ.ടി. പാര്‍ക്കുകളും, ജിടെക്കും ചേ!ര്‍ന്നാണ് ജൈറ്റെക്‌സ്  ഗ്ലോബല്‍ 2025ല്‍, കേരളത്തിലെ ഐ.ടി./ഐ.ടി.ഇ.എസ്. കമ്പനികളെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു