ദേശീയപാതയില്‍ നെറ്റ്‌വര്‍ക്ക് സര്‍വേ വാഹനങ്ങള്‍ വിന്യസിക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി 

റോഡിലെ വിള്ളലുകള്‍, കുഴികള്‍, കേടുപാടുകള്‍ എന്നിവയടക്കമുള്ള  കാര്യങ്ങളും ഉപരിതല നിലവാരവുമായി  ബന്ധപ്പെട്ട  വിവരങ്ങളും ശേഖരിക്കാന്‍ ഈ വാഹനങ്ങളിലൂടെ ദേശീയപാത അതോറിറ്റിയ്ക്ക് സാധിക്കും. 
കൊച്ചി: ദേശീയപാതകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ  23 സംസ്ഥാനങ്ങളിലായി ദേശീയപാതയുടെ  20,933 കിലോമീറ്ററില്‍ റോഡിന്റെ വിവരങ്ങളും ഉപരിതല നിലവാരം സംബന്ധിച്ച വിവരങ്ങളും  ശേഖരിക്കാനും  വിശകലനം ചെയ്യാനും  നെറ്റ്‌വര്‍ക്ക് സര്‍വേ വാഹനങ്ങള്‍ (എന്‍എസ്‌വി) ദേശീയപാത അതോറിറ്റി വിന്യസിക്കും. റോഡിലെ വിള്ളലുകള്‍, കുഴികള്‍, കേടുപാടുകള്‍ എന്നിവയടക്കമുള്ള  കാര്യങ്ങളും ഉപരിതല നിലവാരവുമായി  ബന്ധപ്പെട്ട  വിവരങ്ങളും ശേഖരിക്കാന്‍ ഈ വാഹനങ്ങളിലൂടെ ദേശീയപാത അതോറിറ്റിയ്ക്ക് സാധിക്കും.  റോഡുകളുടെ നിലവാരത്തിലെ കുറവുകള്‍ എടുത്തു കാണിക്കുന്ന എന്‍എസ്‌വി സര്‍വേ വിവരങ്ങള്‍ ദേശീയപാതകള്‍ മികച്ച രീതിയില്‍ പരിപാലിക്കുന്നതിനാവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിയെ സഹായിക്കും.  എന്‍എസ്‌വി സര്‍വേ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ ദേശീയപാത അതോറിറ്റിയുടെ നിര്‍മിതബുദ്ധി  അധിഷ്ഠിത ‘ഡാറ്റാ ലേക്ക്’ പോര്‍ട്ടലില്‍ ചേര്‍ക്കും.  ദേശീയപാത അതോറിറ്റിയിലെ വിദഗ്ധ സംഘം  ഈ വിവരങ്ങള്‍ വിശകലനം ചെയ്യുകയും തുടര്‍ നടപടികള്‍ക്കാവശ്യമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും ചെയ്യും. തുടര്‍ന്ന് കേന്ദ്ര മാര്‍ഗനിര്‍ദേശപ്രകാരം പതിവായി ശേഖരിക്കുന്ന ഈ വിവരങ്ങള്‍  ഭാവി സാങ്കേതിക ആവശ്യങ്ങള്‍ക്കായി റോഡ് അസറ്റ് നിര്‍വഹണ സംവിധാനത്തില്‍ നിശ്ചിത ഫോര്‍മാറ്റുകളില്‍ സൂക്ഷിക്കും.

പകല്‍ സമയം റോഡുകളിലെ ദ്വിമാന, ത്രിമാന ചിത്രങ്ങള്‍ പകര്‍ത്താനും മനുഷ്യ ഇടപെടലില്ലാതെ തന്നെ റോഡുകളിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ശേഷിയുള്ള ത്രിമാന ലേസര്‍ അധിഷ്ഠിത എന്‍എസ്‌വി സംവിധാനം ഉപയോഗിച്ചാണ് റോഡിന്റെ ഉപരിതല നിലവാരം സംബന്ധിച്ച സര്‍വേകള്‍ നടത്തുന്നത്. വ്യക്തതയേറിയ 360ഡിഗ്രി ക്യാമറകള്‍, ഡിജിപിഎസ് (ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം), ഐഎംയു (ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്), ഡിഎംഐ (ഡിസ്റ്റന്‍സ് മെഷറിംഗ് ഇന്‍ഡിക്കേറ്റര്‍) എന്നിവ ഈ വാഹനങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. റോഡന്റെ വിവരങ്ങളും ഉപരിതല നിലവാരവും കൃത്യമായി അളക്കാനും റിപ്പോര്‍ട്ട് ചെയ്യാനും  വിവിധോദ്ദേശ്യ വിവര ശേഖരണ  വിശകലന സോഫ്റ്റ്‌വെയറുകളും ഈ വാഹനങ്ങളിലുണ്ട്. രണ്ടോ നാലോ ആറോ എട്ടോ വരികളുടെ എല്ലാ പദ്ധതികളിലും പ്രവൃത്തി തുടങ്ങുന്നതിന് മുന്‍പ് എന്‍എസ്‌വി ഉപയോഗിച്ച് വിവരശേഖരണം നടത്തും.  പിന്നീട് ആറ് മാസം കൂടുമ്പോള്‍ പതിവ് വിവരശേഖരണവും നടത്തും. ഈ സംരംഭം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  യോഗ്യരായ കമ്പനികളെ  ദേശീയപാത അതോറിറ്റി ലേലത്തിന് ക്ഷണിച്ചിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു