നൂറിലധികം സമുദ്രോത്പന്നങ്ങള്‍ക്കൊപ്പം 41 ലധികം സമുദ്രവിഭവങ്ങളും മേളയുടെ ആകര്‍ഷണമാണ്. ഫെസ്റ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് നിര്‍വഹിച്ചു.
കൊച്ചി: സമുദ്ര വിഭവങ്ങളുടെ രുചിക്കൂട്ടുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സീ ഫുഡ് ഫെസ്റ്റിന് തുടക്കമായി. നൂറിലധികം സമുദ്രോത്പന്നങ്ങള്‍ക്കൊപ്പം 41 ലധികം സമുദ്രവിഭവങ്ങളും മേളയുടെ ആകര്‍ഷണമാണ്. ഫെസ്റ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് നിര്‍വഹിച്ചു. കേരളത്തിന്റെ മത്സ്യസമ്പത്തിന്റെ തനിമ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ലുലു എടുത്ത ഉദ്യമത്തിന് മുഹമ്മദ് ഹനീഷ് ഐ.എ.എസ് ആശംസ അറിയിച്ചു. പരമ്പരാഗത മത്സ്യ വിഭവങ്ങള്‍ ഏറ്റവും ശുചിത്വത്തോടെയാണ് ലുലുവില്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സീഫുഡ് സ്റ്റാളുകള്‍ സന്ദര്‍ശിച്ച അദ്ദേഹം ലുലുവിന്റെ ഷെഫുമാര്‍ ഒരുക്കിയ സമുദ്രവിഭവങ്ങളുടെ ലൈവ് പാചകം ആസ്വദിക്കുകയും അവ ഭക്ഷിക്കുകയും ചെയ്തു. കേരളത്തിലെ മത്സ്യങ്ങള്‍ക്ക് പുറമേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത്സ്യരുചികളും മേളയുടെ ഭാഗമാണ്.
41ല്‍ പരം മത്സ്യ വിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.ലുലുവിലെ ഷെഫുമാരുടെ നേതൃത്വത്തില്‍ സ്വാദിഷ്ടവുമായ രുചിക്കൂട്ടുകളിലാണ് സീ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങിയിരിക്കുന്നത്. കേരളത്തിലെ പരമ്പരാഗത സമുദ്രവിഭങ്ങള്‍ ഒരുക്കി ഞണ്ട് , കൊഞ്ച്, കൂന്തല്‍, നെയ്മീന്‍, ആവോലി, ചെമ്പല്ലി എന്നീ മത്സ്യങ്ങളുടെ വിഭവങ്ങള്‍ ഉള്‍പ്പടെ സീഫുഡ് ബിരിയാണി, കല്ലില്‍ ചുട്ട ചെമ്മീന്‍, വ്യത്യസ്തതരം മത്സ്യ ഉത്പ്പന്നങ്ങള്‍, മീന്‍ അച്ചാറുകള്‍ എന്നിവ സീ ഫുഡ് കൗണ്ടറില്‍ ലഭ്യമാണ്. മരട് ഫോറം മാളിലെ ലുലു ഡെയിലിയിലും സീ ഫുഡ് ഫെസ്റ്റ് ഈ ദിവസങ്ങളില്‍ നടക്കും. നവംബര്‍ രണ്ട് വരെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സീ ഫുഡ് ഫെസ്റ്റ് തുടരും. ചടങ്ങില്‍ ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ്, ച്ചി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് നായര്‍ , ബയ്യിങ്ങ് മാനേജര്‍ സന്തോഷ് കൊട്ടാരത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

