കേരളത്തിലെ ഒമ്പത് സംയോജിത തീരദേശ ഗ്രാമങ്ങളെ വികസനത്തിന് തിരഞ്ഞെടുത്തു: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍  

ഈ ഗ്രാമങ്ങളില്‍ മത്സ്യ സംസ്‌കരണ കേന്ദ്രങ്ങള്‍, കിയോസ്‌കുകള്‍, കമ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ സ്ഥാപിച്ച് കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും  സാങ്കേതികവിദ്യാധിഷ്ഠിതവുമായ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയാണാണ് ഉദ്ദേശം.
കൊച്ചി :  കേരളത്തിലെ ഒമ്പത് സംയോജിത തീരദേശ ഗ്രാമങ്ങളെ വികസനത്തിന് തിരഞ്ഞെടുത്തതായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീര വികസന സഹമന്ത്രി ജോര്‍ജ് കുര്യന്‍. എറണാകുളം ഞാറക്കലില്‍ ഫിഷറീസ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഈ ഗ്രാമങ്ങളില്‍ മത്സ്യ സംസ്‌കരണ കേന്ദ്രങ്ങള്‍, കിയോസ്‌കുകള്‍, കമ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ സ്ഥാപിച്ച് കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും  സാങ്കേതികവിദ്യാധിഷ്ഠിതവുമായ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയാണാണ് ഉദ്ദേശം. ഈ പദ്ധതികള്‍ക്ക് 2 കോടി രൂപയുടെ  പൂര്‍ണ കേന്ദ്രധനസഹായം ലഭിക്കുമെന്നും, ഗുണഭോക്തൃ ഗ്രാമങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ  ‘സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മന്ത്രത്തെക്കുറിച്ച് വിശദീകരിച്ച മന്ത്രി  ദേശീയ മത്സ്യബന്ധന വികസന പദ്ധതിയില്‍ (എന്‍എഫ്ഡിപി) രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എടുത്തു പറഞ്ഞു.  കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും ട്രാന്‍സ്‌പോണ്ടറുകളും എന്‍എഫ്ഡിപി  രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയുന്നതിനോടൊപ്പം ക്ഷേമ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ദേശീയ മത്സ്യബന്ധന വികസന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്ത്യയെ ഏറ്റവും വലിയ ഉല്‍പ്പാദക രാജ്യമാക്കി മാറ്റുകയെന്ന എന്നാണ് വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പ്രചരണ പരി ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് മന്ത്രിയുമായി ചര്‍ച്ച ചെയ്യാനുള്ള അവസരവും പ്രചരണ പരിപാടിയില്‍ ഒരുക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു