ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ. എന്‍ രാജന്‍ബാബു നല്കിയ ഹരജി ഫയലില്‍ സ്വീകരിച്ച് എതിര് കക്ഷികള്‍ക്ക് അടിയന്തര നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. ആലപ്പുഴ മുന്‍സിഫ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കൊച്ചി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജെ.എസ്.എസില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ ജെ.എസ്.എസിന്റെ പേരും കൊടിയും ചിഹ്നവും ഉപയോഗിക്കുന്നതിനെതിരെ ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ. എന്‍ രാജന്‍ബാബു നല്കിയ ഹരജി ഫയലില്‍ സ്വീകരിച്ച് എതിര് കക്ഷികള്‍ക്ക് അടിയന്തര നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. ആലപ്പുഴ മുന്‍സിഫ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റായിരുന്ന എ.വി താമരാക്ഷന്‍, സെക്രട്ടറി ബാലരാമപുരം സുരേന്ദ്രന്, കെ.പി സുരേഷ് തുടങ്ങിയവരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയിരുന്നു. എന്നാല്‍ പുറത്താക്കപ്പെട്ട ഇവര്‍ ജെ.എസ്.എസിന്റെ പേരും, കൊടിയുടെ, ചിഹ്നവും ഉപയോഗിച്ച് ഒദ്യോഗിക പാര്‍ട്ടി തങ്ങളാണെന്ന് പറഞ്ഞ് സമ്മേളനങ്ങള്‍ നടത്തുകയും വ്യാപക പണപ്പിരിവ് നടത്തുകയും ചെയ്തുവെന്നും ഇത് തടയണെമന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഡ്വ. എ. എന്‍ രാജന് ബാബു പറഞ്ഞു.

