മത സംവരണം:   ദേശീയ പിന്നാക്ക കമ്മീഷന്‍ തീരുമാനം സ്വാഗതാര്‍ഹം; സംസ്ഥാനം നടപടി സ്വീകരിക്കണം : വിഎച്ച്പി

കേരളത്തിലെ മുസ്ലിം, ക്രൈസ്തവ സമൂഹം മറ്റു സംസ്ഥാനങ്ങളിലെ പോലെ പിന്നാക്കം അല്ല എന്ന് 2005ലെ രജീന്ദ്ര സച്ചാര്‍ കമ്മിറ്റി തന്നെ കണ്ടെത്തിയിരുന്നു.
കൊച്ചി :  ഭരണഘടനയ്ക്ക് വിരുദ്ധമായി കേരളത്തില്‍  നടപ്പാക്കിയിരിക്കുന്ന മുസ്ലീം, ക്രൈസ്തവ മത സംവരണം തെറ്റാണെന്ന് ദേശീയ പിന്നാക്ക കമ്മീഷന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍. കേരളത്തിലെ മുസ്ലിം, ക്രൈസ്തവ സമൂഹം മറ്റു സംസ്ഥാനങ്ങളിലെ പോലെ പിന്നാക്കം അല്ല. സാമൂഹ്യമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഈ വിഭാഗങ്ങള്‍ പിന്നാക്കമല്ല എന്ന് 2005ലെ രജീന്ദ്ര സച്ചാര്‍ കമ്മിറ്റി തന്നെ കണ്ടെത്തിയിരുന്നു. മുസ്ലിം സമുദായത്തിന് ഉന്നത വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ജോലിക്ക് സംവരണം നല്‍കിയിരിക്കുന്നത് ശരിയല്ല. ഭാരതത്തിന്റെ ഭരണഘടനയുടെ അനുച്ഛേദം 14 ,15 ,16 എന്നിവയില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും പാടില്ലാ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടനയില്‍ പറയാത്ത മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം നിയമപരമായി തെറ്റാണ്.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്‍ക്കുന്ന ഇസ്ലാമിക, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയത് വഴി ഹിന്ദു സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും കിട്ടേണ്ട വിദ്യാഭ്യാസ തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.  ജാതിരഹിത മതങ്ങള്‍ എന്ന് പറയുന്ന ക്രൈസ്തവ മുസ്ലിം മതങ്ങളില്‍ സംവരണ ആനുകൂല്യം തട്ടിയെടുക്കുന്നതിനായി ജാതി കുത്തി കുത്തിക്കയറ്റിയിരിക്കുകയാണ്. ഒരേസമയം ന്യൂനപക്ഷ പദവിയും ആനുകൂല്യങ്ങളും ഭൂരിപക്ഷം മതക്കാര്‍ക്ക് ഇല്ലാത്ത അവകാശങ്ങളും കൂടി ഈ വിഭാഗങ്ങള്‍ അനുഭവിക്കുകയാണ്. ജാതി സംവരണം ഹിന്ദു മതത്തില്‍ സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക മേഖലകളില്‍ മറ്റുള്ളവരെക്കാള്‍ പിന്നാക്കം പോയവര്‍ക്കും മാത്രമായിട്ടുള്ള അവകാശമാണ് . യാതൊരു സര്‍വ്വേയും നടത്താതെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി നടപ്പാക്കിയ ക്രിസ്ത്യന്‍, മുസ്ലിം സംവരണം അധാര്‍മികവും ഭരണഘടന വിരുദ്ധവും മതേതര മൂല്യങ്ങള്‍ക്ക് ചേര്‍ന്നതുമല്ല. ഈ സാഹചര്യത്തില്‍ ദേശീയ പിന്നാക്ക കമ്മീഷന്‍ ചെയര്‍മാന്റെ കാഴ്ചപ്പാടിനെ അംഗീകരിച്ച് കേരളത്തിലെ ഇസ്ലാമിക െ്രെകസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മത സംവരണം ഉടനടി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

 

 

 

 

 

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു