23 ന്റെ നിറവില്‍ അമൃത കോളേജ് ഓഫ് നഴ്‌സിംഗ് 

മുന്‍ പോലീസ് മേധാവി ഋഷിരാജ് സിംഗ് വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു.
കൊച്ചി: അമൃത കോളേജ് ഓഫ് നഴ്‌സിംഗ് ഇരുപത്തി മൂന്നാമത് വാര്‍ഷികം ആഘോഷിച്ചു. ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുള്ള ബോധവത്കരണ ദിനമായാണ് വാര്‍ഷികം ആഘോഷിച്ചത്. എറണാകുളം ഡിഐജി ഓഫീസ് സ്‌പെഷ്യല്‍ അന്വേഷണ സംഘത്തിലെ അംഗം പി.എന്‍ നിജു കൗമാരക്കാര്‍ക്കിടയിലെ ലഹരി ഉപയോഗത്തിന് എതിരെ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. മുന്‍ പോലീസ് മേധാവി ഋഷിരാജ് സിംഗ് വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു. ജാഗ്രതയും അറിവുമാണ് ലഹരിക്ക് എതിരെയുള്ള പ്രതിരോധമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു.

അമൃത കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ഡോ. കെ. ടി. മോളി, അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ. സബിത എം. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിംഗ് വിഭാഗം മേധാവി പ്രൊഫ. ഡോ. കെ.പി അനില  ചടങ്ങില്‍ പ്രഭാഷണം നടത്തി. എസ്. എന്‍. എ. സംസ്ഥാന തല വിജയികള്‍ക്കുള്ള സമ്മാന വിതരണത്തിനും വാര്‍ഷികാഘോഷം വേദിയായി. കോളേജ് മാഗസിന്‍, ന്യൂസ് ലെറ്റര്‍ എന്നിവയുടെ പ്രകാശനവും ചടങ്ങില്‍ വെച്ച് നടന്നു. വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഷീല പവിത്രന്‍ സ്വാഗത പ്രസംഗവും. കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ് വിഭാഗം മേധാവി പ്രൊഫ. നിധിന്‍ ഏലിയാസ് ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു