സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻ്റ് സൈബർപാർക്കും വാട്ടിൽ കോർപ്പും

കോഴിക്കോട് : അന്താരാഷ്ട്ര സൈബർ സുരക്ഷാ ബോധവൽക്കരണ മാസ ആചരണത്തിന്റെ ഭാഗമായി വാട്ടിൽ കോർപ്പ് സൈബർ സെക്യൂരിറ്റി ലാബ്സും ഗവൺമെന്റ് സൈബർപാർക്കും ചേർന്ന് പ്രത്യേക ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. സൈബർപാർക്കിലെ വിവിധ ഐടി കമ്പനികളിൽ നിന്നുള്ള ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു.

തത്സമയ സാങ്കേതിക പ്രദർശനങ്ങളിലൂടെ തട്ടിപ്പുകാർ സ്ഥാപനങ്ങളുടെ രഹസ്യ വിവരങ്ങളിലേക്ക് എങ്ങനെ പ്രവേശിക്കുന്നുവെന്ന് വാട്ടിൽ കോർപ്പിലെ സുരക്ഷാ വിദഗ്ദ്ധർ വിശദീകരിച്ചു. ദൈനംദിന ജോലിയിലെ ചെറിയ സുരക്ഷാ വീഴ്ചകൾ പോലും വലിയ സൈബർ ആക്രമണങ്ങൾക്ക് കാരണമാകുമെന്ന് സെഷൻ ചൂണ്ടിക്കാട്ടി.

ഡീപ്ഫേക്ക് വീഡിയോകളും ശബ്ദാനുകരണവും ഉപയോഗിച്ച് ഉയർന്ന ഉദ്യോഗസ്ഥരുടെ വ്യാജ വ്യക്തിത്വം ചമഞ്ഞ് പണം തട്ടുന്ന രീതികളും, ഇത്തരം തട്ടിപ്പുകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള പ്രായോഗിക മാർഗ്ഗങ്ങളും ചർച്ച ചെയ്തു. ഐടി ജീവനക്കാർക്കൊപ്പം സ്ഥാപനത്തിലെ എല്ലാ വിഭാഗം ജീവനക്കാർക്കും അടിസ്ഥാന സൈബർ സുരക്ഷാ അറിവ് അത്യന്താപേക്ഷിതമാണെന്ന് സെഷൻ ഓർമ്മിപ്പിച്ചു.

2018 മുതൽ കോഴിക്കോട് ഗവൺമെന്റ് സൈബർപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാട്ടിൽകോർപ്പ്, 14 രാജ്യങ്ങളിലായി 500-ലധികം ഉപഭോക്താക്കൾക്ക് സൈബർ സുരക്ഷാ സേവനങ്ങൾ നൽകിവരുന്നു. ഇന്ത്യക്ക് പുറമെ യു.എ.ഇ., സൗദി അറേബ്യ, യു.എസ്.എ. എന്നിവിടങ്ങളിലും കമ്പനിക്ക് ഓഫീസുകളുണ്ട്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു