അറ്റാദായം 71 ശതമാനം വർദ്ധിച്ച് 111.67 കോടി രൂപയിലെത്തി
കൊച്ചി : മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണ നിർമാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2026 സെപ്റ്റംബർ 30-ന് അവസാനിച്ച 2026-27 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. രണ്ടാം പാദത്തിൽ കമ്പനിയുടെ മൊത്തം പ്രവർത്തന വരുമാനം 38.2 ശതമാനം വർധിച്ച് 1,852.89 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ പാദത്തിൽ ഇത് 1,340.92 കോടി രൂപയായിരുന്നു.
കമ്പനിയുടെ അറ്റാദായം 71 ശതമാനം വർധിച്ച് 111.67 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ 65.29 കോടി രൂപയായിരുന്നു അറ്റാദായം.
2026 സെപ്റ്റംബർ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ ആദ്യ ആറു മാസത്തിൽ കമ്പനിയുടെ ആകെ ഏകീകൃത പ്രവർത്തന വരുമാനം 30.5 ശതമാനം വർധിച്ച് 3,663.54 കോടി രൂപയിലെത്തി (മുൻവർഷം: 2,807 കോടി രൂപ). ആദ്യ ആറു മാസത്തെ അറ്റാദായം 73.9 ശതമാനം വർധിച്ച് 241.92 കോടി രൂപയായി (മുൻവർഷം: 139.14 കോടി രൂപ).
എല്ലാ വിഭാഗങ്ങളിലും കൈവരിച്ച വിപണി മുന്നേറ്റവും അനുകൂല വിപണി സാഹചര്യങ്ങളുമാണ് ബാധിച്ചതെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഉയർത്തിയ വെല്ലുവിളികൾ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചുവെന്നും വരും പാദങ്ങളിലും ഈ വളർച്ചാ മുന്നേറ്റം തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

