കാലാവസ്ഥാപരവും, ഭൂമിശാസ്ത്രപരവുമായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പട്ടുകളില്‍ പ്രമുഖമായ ടസ്സര്‍, എറി, മള്‍ബറി, മുഗാ എന്നിവ പ്രദര്‍ശനത്തിലുണ്ട്.
കൊച്ചി: ഇന്ത്യയൊട്ടുക്കുമുള്ള സില്‍ക്കുല്‍പ്പാദകരെയും, പട്ടുസാരി നെയ്ത്തുകാരെയും, സഹകരണ സ്ഥാപനങ്ങളെയും അണിനിരത്തിക്കൊണ്ട് അഭിവൃദ്ധി സംഘടിപ്പിക്കുന്ന സില്‍ക്ക് ഫെസ്റ്റിവല്‍ ”സില്‍ക്ക് ഇന്ത്യ 2025” പ്രദര്‍ശനം പനമ്പിള്ളി നഗര്‍ റോട്ടറി ബാലഭവനില്‍ ആരംഭിച്ചു. സില്‍ക്ക് നിര്‍മ്മാതാക്കള്‍, സില്‍ക്ക് സാരി നെയ്ത്തുകാര്‍, കൈത്തറി ക്ലസ്റ്ററുകള്‍, സില്‍ക്ക് സഹകരണ സംഘങ്ങള്‍ എന്നിവരൊരുക്കുന്ന പുതിയ ഉത്സവവിവാഹ ശേഖരങ്ങളാണ് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന അമ്പതിലധികം സ്റ്റാളുകളിലായുള്ളത്. കാലാവസ്ഥാപരവും, ഭൂമിശാസ്ത്രപരവുമായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പട്ടുകളില്‍ പ്രമുഖമായ ടസ്സര്‍, എറി, മള്‍ബറി, മുഗാ എന്നിവ പ്രദര്‍ശനത്തിലുണ്ട്. ബീഹാര്‍, ആസ്സാം, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ടസ്സര്‍, മുഗാ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ടി. അഭിനന്ദ് പറഞ്ഞു.
ബീഹാറില്‍ നിന്നുള്ള ഓര്‍ഗാനിക് ടസാര്‍ സില്‍ക്ക് സാരികള്‍, സ്യൂട്ട് , കര്‍ണാടകയില്‍ നിന്നുള്ള ക്രേപ് സില്‍ക്ക്, ജോര്‍ജറ്റ് സില്‍ക്ക്, അരിനി സില്‍ക്ക്, പ്രിന്റഡ് സാരികള്‍; തമിഴ്‌നാട്ടില്‍ നിന്നുള്ള കാഞ്ജീവരം സില്‍ക്ക് സാരികള്‍ , ഡിസൈനര്‍ ഫാന്‍സി സാരികള്‍; ആന്ധ്രാപ്രദേശില്‍ നിന്നുള്ള ധര്‍മ്മവര, ഉപ്പട, ഗദ്വാള്‍, മംഗളഗിരി , പോച്ചമ്പള്ളി സാരികള്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലഖ്‌നവി ചിക്കന്‍ വര്‍ക്ക് സാരി, മള്‍ബറി സില്‍ക്ക്, ജംദാനി, ജമവാര്‍ സില്‍ക്ക് & ഷിഫോണ്‍ സില്‍ക്ക്, മഹാരാഷ്ട്രയില്‍ നിന്നുള്ള പൈതാനി സാരീസ്, പഞ്ചാബില്‍ നിന്നുള്ള പട്യാല ഡ്രസ് മെറ്റീരിയലുകള്‍, ഒറീസയില്‍ നിന്നുള്ള സംബല്‍പുരി, ഇക്കത്ത് സാരികള്‍; എക്‌സ്‌ക്ലൂസീവ് റോ സില്‍ക്ക് സാരികള്‍, മധ്യപ്രദേശില്‍ നിന്നുള്ള മഹേശ്വരി, ചന്ദേരി സില്‍ക്ക് സാരികള്‍, സ്യൂട്ടുകള്‍; വെസ്റ്റ് ബംഗാളില്‍ നിന്നുള്ള ബലൂചാരി, കാന്ത സാരീസ്, സര്‍ദോസി വര്‍ക്കുകള്‍, അസമില്‍ നിന്നുള്ള മുഗ, എറി സില്‍ക്ക് സാരികള്‍;ജമ്മു കശ്മീരില്‍ നിന്നുള്ള പ്രിന്റഡ് സാരികള്‍, പശ്മിന ഷാളുകള്‍, രാജസ്ഥാനില്‍ നിന്നുള്ള ഹാന്‍ഡ് ബ്ലോക്ക് പ്രിന്റ് വസ്ത്രങ്ങള്‍ തുടങ്ങിയവ പ്രത്യേകം സ്റ്റാളുകളിലായി മേളയിലുണ്ട്. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെ വരെയാണ് പ്രദര്‍ശനം. 10 ദിവസം നീണ്ട നില്‍ക്കുന്ന മേള നവംബര്‍ 23 ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.

