ഇന്ത്യന്‍ ആര്‍മിക്ക് ത്രീഡി കോണ്‍ക്രീറ്റ് പ്രിന്റഡ് കമാനം നിര്‍മ്മിച്ച് സിംപ്ലിഫോര്‍ജ് 

ഉത്തര്‍പ്രദേശിലെ ഝാന്‍സി കന്റോണ്‍മെന്റിലാണ് ഈ ഐതിഹാസികമായ നിര്‍മ്മിതി സ്ഥാപിച്ചിരിക്കുന്നത്.
കൊച്ചി: ഐഐടി ഹൈദരാബാദുമായി സഹകരിച്ച്, രാജ്യത്തെ ആദ്യത്തെയും ഏറ്റവും വലുതുമായ ത്രീഡി കോണ്‍ക്രീറ്റ് പ്രിന്റഡ് മിലിട്ടറി ഇന്‍സിഗ്‌നിയ പ്രവേശന കമാനം നിര്‍മ്മിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഡീപ്‌ടെക് കമ്പനിയായ സിംപ്ലിഫോര്‍ജ്. ഇന്ത്യന്‍ സായുധ സേനയുടെ ധീരതയുടെ പ്രതീകമായി, കടുവയുടെ മുഖത്തിന്റെ രൂപത്തിലാണ് ഈ പ്രവേശന കമാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഝാന്‍സി കന്റോണ്‍മെന്റിലാണ് ഈ ഐതിഹാസികമായ നിര്‍മ്മിതി സ്ഥാപിച്ചിരിക്കുന്നത്. വ്യാവസായിക വേസ്റ്റുകളും മറ്റ് സമഗ്രഹികളുമുപയോഗിച്ചാണ് നിര്‍മ്മാണം.

കേവലം 45 ദിവസങ്ങള്‍ കൊണ്ട് സിംപ്ലിഫോര്‍ജിന്റെ അത്യാധുനിക റോബോട്ടിക് ആം അധിഷ്ഠിത ത്രീഡി കോണ്‍ക്രീറ്റ് പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്  കമാനം ഇന്ത്യന്‍ ആര്‍മിക്കായി നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്രൊജക്ടിന് ആശയം നല്‍കിയ കേണല്‍ അഖില്‍ സിംഗ് ചാരക് ഈ നിര്‍മ്മിതിയെ ‘നാമം, നമക്, നിശാന്‍’ എന്ന സേനയുടെ ധാര്‍മ്മികതയുടെ പ്രതീകമായി വിശേഷിപ്പിക്കുകയും, ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയുടെ സാധ്യതകളെ ഉപയോഗിച്ച് മിലിറ്ററി നിര്‍മ്മിതികള്‍ കൂടുതല്‍ മികവുറ്റതാക്കിയ സിംപ്ലിഫോര്‍ജിനെയും ഐഐടി ഹൈദരാബാദിനെയും അഭിനന്ദിക്കുകയും ചെയ്തു. ഐഐടി ഹൈദരാബാദിലെ പ്രൊഫ. കെ. വി. എല്‍. സുബ്രഹ്മണ്യവും സിംപ്ലിഫൊര്‍ജും ചേര്‍ന്നാണ് പ്രോജക്ടിന്റെ സാങ്കേതിക നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു