ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വീസുകളുടെ ലഭ്യത വര്‍ദ്ധിപ്പിച്ച് ദേശീയ വികസനത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യവുമായി ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഡല്‍ഹിയില്‍ സോണല്‍ ഓഫീസും അഞ്ചു പുതിയ ബ്രാഞ്ചുകളും തുറന്നു. ന്യൂ ഡല്‍ഹിയിലെ കോണോട്ട് പ്ലേസ് ബ്രാഞ്ചില്‍ നടന്ന യോഗത്തില്‍ ഇന്ത്യ-ക്യൂബ ട്രേഡ് കമ്മീഷണറും ഐസിഎല്‍ ഫിന്‍കോര്‍പ്പ് മാനേജിംഗ് ഡയറക്ടറും എല്‍.എ.സി.ടി.സി ഗുഡ് വില്‍ അംബാസിഡറുമായ അഡ്വ. കെ. ജി അനില്‍കുമാര്‍ സോണല്‍ ഓഫിസിന്റെയും ബ്രാഞ്ചുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ക്കു ഉപഭോക്തൃകേന്ദ്രീകൃത ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ദൗത്യത്തിലേക്കുള്ള വലിയ നേട്ടമാണ് പുതിയ ഓഫിസിന്റെയും ബ്രാഞ്ചുകളുടെയും ഉദ്ഘാടനമെന്ന് അഡ്വ. കെ. ജി അനില്‍കുമാര്‍ പറഞ്ഞു.
കോണോട്ട് പ്ലേസിന്റെ ഹൃദയഭാഗത്ത് ആരംഭിച്ച പുതിയ സോണല്‍ ഓഫീസ് ഈ മേഖലയിലെ പ്രധാന ഓപ്പറേഷന്‍സ് ഹബ്ബ് ആയി പ്രവര്‍ത്തിക്കും. കോണോട്ട് പ്ലേസ്, മല്‍വിയ നഗര്‍, കരോള്‍ ബാഗ്, രാജീന്ദര്‍ നഗര്‍, രോഹിണി എന്നിവിടങ്ങളിലായി അഞ്ചു പുതിയ ബ്രാഞ്ചുകളും ആരംഭിച്ചു. ഇതിലൂടെ ഡല്‍ഹിയില്‍ മെച്ചപ്പെട്ട സേവനലഭ്യതയും വേഗത്തിലുള്ള സര്‍വീസ് ഡെലിവറിയും ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യവും ഉറപ്പാക്കും. മുപ്പതിലധികം വര്‍ഷങ്ങളായി ഇന്ത്യന്‍ എന്‍ബിഎഫ്‌സി മേഖലയിലെ വിശ്വസ്തമായ പേര് എന്ന നിലയില്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ജനങ്ങളിലേക്ക് സുരക്ഷിതവും സുതാര്യവുമായ ധനകാര്യ സേവനങ്ങള്‍ എത്തിച്ചു വരുന്നു. രാജ്യത്തുടനീളം രണ്ടായിരത്തിലധികം ജീവനക്കാര്‍, മുന്നൂറിലധികം ശാഖകള്‍, മുപ്പത്തിയഞ്ച് ലക്ഷത്തിലധികം ഉപഭോക്താക്കള്‍ എന്നിവയോടൊപ്പം ഐസിഎല്‍ ഫിന്‍കോര്‍പ്പ് ജൈത്രയാത്ര തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐസിഎല്‍ ഫിന്‍കോര്‍പ്പ് വൈസ് ചെയര്‍പേഴ്‌സണും സി.ഇ.ഒയുമായ ഉമ അനില്‍കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഐസിഎല്‍ ഫിന്‍കോര്‍പ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടര്‍ സി.എസ് ഷിന്റോ സ്റ്റാന്‍ലി തുടങ്ങിയവര്‍ സംസാരിച്ചു.

