ലുലു പാരീസ് കോര്‍ണര്‍ മാന്‍ ഓഫ് ദി ഇയറായി കണ്ണൂര്‍ സ്വദേശി ജിബിന്‍ വര്‍ഗീസിനെയും തിരഞ്ഞെടുത്തു.
കൊച്ചി: സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ പുതിയ കാഴ്ചകള്‍ കൊച്ചിക്ക് സമ്മാനിച്ച ലുലു ബ്യൂട്ടി ഫെസ്റ്റില്‍ ലുലു നിവ്യാ ബ്യൂട്ടി ക്വീന്‍ കിരീടം ചൂടി കൊച്ചി സ്വദേശി പൗര്‍ണമി മുരളി. ലുലു പാരീസ് കോര്‍ണര്‍ മാന്‍ ഓഫ് ദി ഇയറായി കണ്ണൂര്‍ സ്വദേശി ജിബിന്‍ വര്‍ഗീസിനെയും തിരഞ്ഞെടുത്തു. സ്ത്രീകളുടെ വിഭാഗത്തില്‍ നിഥിക സോനു ഫസ്റ്റ് റണ്ണറപ്പും, റിഥിക രാഘവ് സെക്കന്റ് റണ്ണറപ്പുമായി. പുരുഷ വിഭാഗത്തില്‍ നന്ദ സോനു കൃഷ്ണന് ഫസ്റ്റ് റണ്ണറപ്പും വി.വി ശ്രീഹരി സെക്കന്റ് റണ്ണറപ്പുമായി തിരഞ്ഞെടുത്തു. ബ്യൂട്ടി ക്വീന്‍, മാന്‍ ഓഫ് ദി ഇയര്‍ വിജയികള്‍ക്ക് നാല് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനിച്ചു.
വിവിധ ഘട്ടങ്ങളിലായി നടത്തിയ സെലക്ഷനിലൂടെ എത്തിയ 30 മത്സരാര്‍ത്ഥികളാണ് അവസാന റൗണ്ടില്‍ മാറ്റുരച്ചത്. മേക്കോവര്‍, റാംപ് വാക്ക് റൗണ്ടുകളില്‍ വിജയിച്ച അഞ്ച് പേര് വീതം പങ്കെടുത്ത ചോദ്യോത്തര സെഷനില്‍ നിന്ന് ബ്യൂട്ടി ക്വീനിനെയും മാന്‍ ഓഫ് ദ ഇയറിനെയും തെരഞ്ഞെടുക്കുകയായിരുന്നു. ഫിയാമ എന്‍ഗേജ് അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ പവേര്‍ഡ് ബൈ പാര്‍ട്ട്ണര്‍ വിവല്‍, യാര്‍ഡ്ലി എന്നീ ബ്രാന്ഡുകളായിരുന്നു. , ലുലു പാരീസ് കോര്‍ണര്‍ മാന്‍ ഓഫ് ദി ഇയര്‍ മത്സരങ്ങളിലായി 20 മെയില്‍ 20 ഫീമെയില്‍ എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പ്.
റാംപ് വാല്‍ക്ക് ഉള്‍പ്പടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ മത്സരത്തിനൊടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്. മിസ് സൗത്ത് ഇന്ത്യയായ ലിസ് ജയ്മോന് ജേക്കപ്പ്, നടിയും 2015ലെ മിസ് ഇന്ത്യയുമായ അയിലീന അയിമണ്, മോഡലും മിസ് ഗ്ലാം യൂണിവേഴ്സുമായ നേഹാ ബാല്ക്വിസ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ബ്യൂട്ടി ഫെസ്റ്റിന്റെ ഭാഗമായി ബ്യൂട്ടി പ്രൊഡക്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം വരെയുള്ള ഓഫര്‍ വില്‍പ്പന സമാപന ദിവസമായ ഡിസംബര്‍ ഏഴ് വരെ തുടരും.

