ഒരേ സമയം കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുമായ പി.വി ശ്രീനിജനാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് കോ. സി സഖ്യമുണ്ടാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
കൊച്ചി: കുന്നത്ത്നാട് സിപിഎമ്മിനെ നയിക്കുന്നത് ജനാധിപത്യമല്ല പി.വി ശ്രീനിജന് എംഎല്‍എയുടെ പണാധിപത്യമാണെന്ന് ട്വന്റി20 പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം.ജേക്കബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരേ സമയം കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുമായ പി.വി ശ്രീനിജനാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് കോ. സി സഖ്യമുണ്ടാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ രൂപീകരിച്ച കോ.സി സഖ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും തുടരണമെന്നാണ് കരാര്‍. കുന്നത്ത് നാട്ടില്‍ നിന്ന് വീണ്ടും ശ്രീനിജന് ജയിക്കണമെങ്കില്‍ ഈ കുറുമുന്നണി അനിവാര്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്കോണ്ഗ്രസിനേയുംനിയമസഭാതിരഞ്ഞെടുപ്പില് സി.പി.എമ്മിനേയുംവിജയിപ്പിക്കുക എന്നതാണ്അജണ്ട. നിലവില്‍ കുന്നത്തുനാട്പെയ്മെന്റ്സീറ്റാണെന്ന ആരോപണമുണ്ട്. വീണ്ടും ഇവിടെ മത്സരിക്കാന്‍ അരങ്ങൊരുക്കുകയാണ്ശ്രീനിജിന്. അതിന്എത്ര പണം മുടക്കാനും അദ്ദേഹത്തിന് മടിയില്ല.
നാല് വര്‍ഷം പിന്നിടുമ്പോള്‍ എം.എല്‍.എ എന്ന സുഖലോലുപതയെ കൈ വിട്ടുകളയാന്‍ ഒരുക്കമല്ലാത്തതിനാല്‍ ഒരിക്കല്കൂടിപെയ്മെന്റ്സീറ്റായിമണ്ഡലത്തില്മത്സരിക്കാനുള്ളട്രയല്റണ്ണായാണ്ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിനെ ശ്രീനിജന് മറയാക്കിയതെന്നും കുന്നത്ത് നാട് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും നിയന്ത്രിക്കുന്നതും പി.വി ശ്രീനിജനാണെന്നും സാബു എം. ജേക്കബ്ബ് ആരോപിച്ചു. സാധാരണഗതിയില്‍ സി.പി.എമ്മിനെ നിയന്ത്രിക്കുന്നത്പാര്ട്ടി ജില്ലാ സെക്രട്ടറിയും, ഏരിയസെക്രട്ടറിയുമാണ് എന്നാല്‍ കുന്നത്തുനാട്ടില്‍ ശ്രീനിജിന്‍ തന്റെ പണാധിപത്യത്തില്‍ ജില്ല മുതല്‍ ബ്രാഞ്ച് വരെയുള്ള സര്‍വ കമ്മിറ്റികളേയും വിലക്കെടുത്ത് തന്റെ ഏകാധിപത്യംപാര്ട്ടിയില്നടപ്പാക്കുകയാണ്. പണത്തിന് മീതെ പരുന്തുംപറക്കില്ലെന്ന് ശ്രീനിജിനറിയാം. ട്വന്റി20യുടെപഞ്ചായത്ത്പ്രസിഡന്റായിരിക്കെ അഴിമതി കണ്ടെത്തിപുറത്താക്കിയ ആളെ 24മണിക്കൂറിനുള്ളില്മാമോദീസമുക്കിവിശുദ്ധയായിപ്രഖ്യാപിച്ച്അവര്ക്ക്പാര്ട്ടി ചിഹ്നം നല്കിമത്സരിപ്പിക്കാന്കഴിഞ്ഞെങ്കില്അത്ശ്രീനിജിനല്ലാതെസി.പി.എമ്മില്‍ സംസ്ഥാനസെക്രട്ടറിയ്ക്ക്പോലും കഴിയാത്തകാര്യമാണെന്നുംസാബുജേക്കബ്ആരോപിച്ചു.

