മുന്‍കാലങ്ങളില്‍ ലക്ഷക്കണക്കിന് വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഉപയോഗിച്ച് പോലീസ്, പട്ടാളം ഉള്‍പ്പെടെയുള്ള തന്ത്രപ്രാധാന്യമുള്ള വകുപ്പികളിലടക്കം അയോഗ്യരായ വ്യക്തികള്‍ ജോലിയ്ക്ക് കയറിയിട്ടുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
കൊച്ചി: മലപ്പുറത്തു നിന്നും പതിനായിരക്കണക്കിന് വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്ത കേസിന്റെ അന്വേഷണം എന്‍.ഐ.എയ്ക്ക് വിടണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും പിടിച്ചെടുത്ത മിഷന്‍ 2047 രേഖ പ്രകാരം എല്ല ഭരണ അധികാര സ്ഥാപനങ്ങളിലും കയറി പറ്റാനുള്ള ചില ശക്തികളുടെ പദ്ധതിയുമായി ഈ സംഭവത്തിന് ബന്ധം ഉള്ളതായി സംശയിക്കേണ്ടിരിയിക്കുന്നു. ഇതേ രീതിയില്‍ മുന്‍കാലങ്ങളില്‍ ലക്ഷക്കണക്കിന് വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ ഉപയോഗിച്ച് പോലീസ്, പട്ടാളം ഉള്‍പ്പെടെയുള്ള തന്ത്രപ്രാധാന്യമുള്ള വകുപ്പികളിലടക്കം അയോഗ്യരായ വ്യക്തികള്‍ ജോലിയ്ക്ക് കയറിയിട്ടുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. കേസിലെ മുഖ്യ പ്രതിയുടെ നിലവിലെ സാമ്പത്തികസ്ഥിതി തന്നെ വിഷയത്തിന്റെ ഗൗരവവും ഭീകരതയും ചൂണ്ടികാണിക്കുന്നതാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ക്കൊക്കെ ലഭ്യമാക്കി, ആരൊക്കെ ജോലി നേടി, ഏതൊക്കെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നേടി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്. ഇതില്‍ കേരളാ പോലീസിന് പരിമിതികളുണ്ട്. ഭാരതത്തിന്റെ ദേശീയതയേയും അഖണ്ഡതയേയും ബാധിക്കുന്ന സംഭവമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വിഷയത്തില്‍ ഗൗരവതരമായ സമീപനം കാണുന്നില്ല. കേസില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഉടന്‍ തന്നെ കൈമാറണമെന്നും അഡ്വ. അനില്‍ വിളയില്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു

