സുസ്ഥിരത ജീവിതത്തിന്റെ ഭാഗമാക്കണം 

ഓരോരുത്തരും മാറ്റങ്ങളുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. ഒരു മരം നടുമ്പോള്‍ ഒരു തണല്‍ നടുന്നുവെന്ന കവിത പോലെയാണ് പ്രകൃതിയെ കാണേണ്ടത്
കൊച്ചി: പ്രകൃതിയെ തകര്‍ക്കാതെ കെട്ടിട നിര്‍മാണം നടത്താനും ഭൂമി മാതാവിനെ വേദനിപ്പാക്കാത്ത തരത്തില്‍ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും പത്മശ്രീ ജേതാവും ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് സ്ഥാപകനുമായ ആര്‍ക്കിടെക്ട് ഡോ. ജി ശങ്കര്‍ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ഇന്‍സൈറ്റ് എക്‌സ് സീരിസിന്റെ പന്ത്രണ്ടാമത് എഡിഷനില്‍ ‘ഹരിത കെട്ടിടങ്ങള്‍ക്കപ്പുറം; സുസ്ഥിരതയെന്നാല്‍ ജീവിതരീതി’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ നിന്നും പഠിച്ച പാഠങ്ങളാണ് താന്‍ പ്രാവര്‍ത്തികമാക്കിയത്.

ദരിദ്ര വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് സുസ്ഥിരതയെ കുറിച്ച് കൂടുതല്‍ കൈവരിക്കാനാവുകയെന്നാണ് മനസ്സിലായത്. ഓരോരുത്തരും മാറ്റങ്ങളുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. ഒരു മരം നടുമ്പോള്‍ ഒരു തണല്‍ നടുന്നുവെന്ന കവിത പോലെയാണ് പ്രകൃതിയെ കാണേണ്ടത്. ഭൂമിക്ക് ശാന്തിയും സമാധാനവുമുണ്ടാകുമ്പോഴാണ് മനുഷ്യനും ജീവിതത്തിനും സമാധാനമുണ്ടാകുന്നത്. വൃത്തിയുള്ള അടുക്കളയും ശുചിമുറികളുമാണ് ആദ്യമുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്രത്തെ പോസിറ്റീവ് സാധ്യതയായാണ് കാണേണ്ടതെന്നും വലിയ രീതിയില്‍ ചിന്തിക്കാനും മികച്ച മുന്നേറ്റമുണ്ടാക്കാനും ദാരിദ്ര്യം സഹായിക്കുമെന്നും ജി ശങ്കര്‍ പറഞ്ഞു. സുസ്ഥിര ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും പ്രോഗ്രാം ചെയറുമായ ദിലീപ് നാരായണന്‍ ഹോണററി ജോയിന്റ് സെക്രട്ടറി ലേഖ ബാലചന്ദ്രന്‍ പ്രസംഗിച്ചു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു