കൊച്ചിമുസിരിസ് ബിനാലെ: ഐലന്‍ഡ് വെയര്‍ഹൗസ് പവലിയന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു 

20,000 ചതുരശ്ര അടിയാണ് പവലിയന്റെ വിസ്തീര്‍ണ്ണം. കൊച്ചി നഗരത്തിലെ വേദികളും മട്ടാഞ്ചേരിഫോര്‍ട്ട് കൊച്ചിയിലെ വേദികളും നേരത്തെ തന്നെ പ്രദര്‍ശനം തുടങ്ങിയിരുന്നു.  ഐലന്‍ഡ് വെയര്‍ഹൗസിന്റെ ഉദ്ഘാടനത്തോടെ ബിനാലെയുടെ പ്രധാന വേദികളെല്ലാം തുറന്നു.
കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ ആറാം ലക്കത്തിന്റെ ഏറ്റവും വലിയ പ്രദര്‍ശന ഇടമായ വെല്ലിംഗ്ടണ്‍ ഐലന്‍ഡ് വെയര്‍ഹൗസ് പവലിയന്‍  ഔദ്യോഗികമായി തുറന്നു നല്‍കി. ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര, കൊച്ചി മുസിരിസ് ബിനാലെ  പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കെ ബി എഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വേണു വി, എച്ച്എച്ച് ആര്‍ട്ട് സ്‌പേസസ് എന്നിവരുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് പവലിയന്‍ ഔദ്യോഗികമായി തുറന്നത്.  20,000 ചതുരശ്ര അടിയാണ് പവലിയന്റെ വിസ്തീര്‍ണ്ണം. കൊച്ചി നഗരത്തിലെ വേദികളും മട്ടാഞ്ചേരിഫോര്‍ട്ട് കൊച്ചിയിലെ വേദികളും നേരത്തെ തന്നെ പ്രദര്‍ശനം തുടങ്ങിയിരുന്നു.  ഐലന്‍ഡ് വെയര്‍ഹൗസിന്റെ ഉദ്ഘാടനത്തോടെ ബിനാലെയുടെ പ്രധാന വേദികളെല്ലാം തുറന്നു.

കൊച്ചിയിലെ സുപ്രധാന വ്യാവസായിക പൈതൃക കേന്ദ്രത്തില്‍ വ്യാപിച്ചുകിടക്കുന്ന ഐലന്‍ഡ് വെയര്‍ഹൗസ് പവലിയന്‍, ഈ പതിപ്പിന്റെ ക്യൂറേറ്റോറിയല്‍ കാഴ്ചപ്പാടില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ലടോയ റൂബി ഫ്രേസിയര്‍, ഡിനിയോ, സേഷീ, ബോപാപെ, ആരതി കദം, മീനു ജെയിംസ്, ഖഗേശ്വര്‍ റൗട്ട്, സബിത കടന്നപ്പള്ളി, രാജ ബോറോ, ലക്ഷ്മി നിവാസ് കളക്റ്റീവ്, സായന്‍ ചന്ദ, വിനോജ ധര്‍മ്മലിംഗം, മറീന അബ്രമോവിച്ച് തുടങ്ങിയവരുടെ പ്രദര്‍ശനങ്ങളാണ് ഇവിടെയുള്ളത്. തിങ്കളാഴ്ച മുതല്‍ പവലിയന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. കൊച്ചിമുസിരിസ് ബിനാലെയുടെ യാത്രയിലെ പ്രധാന പ്രദര്‍ശനത്തില്‍ പങ്കുചേരാന്‍ കലാകാരന്മാരെയും, സഹകാരികളെയും, രക്ഷാധികാരികളെയും, പൊതുജനങ്ങളെയും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ക്ഷണിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു