ലുലു സിഗ്‌നേച്ചര്‍ ക്ലബിന്റെ പുതിയ മെമ്പര്‍ഷിപ്പ്  പ്ലാന്‍ പുറത്തിറക്കി 

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മെമ്പര്‍ഷിപ്പ് കാര്‍ഡ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയില്‍ നിന്ന്  സംഗീത സംവിധായകന്‍  സ്റ്റീഫന്‍ ദേവസ്സി ഏറ്റുവാങ്ങി
കൊച്ചി:  ലുലുമാളുകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ഷോപ്പിങ്ങിനൊപ്പം ഒട്ടനവധി ആനുകൂല്യങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യുന്ന  ലുലു സിഗ്‌നേച്ചര്‍ ക്ലബിന്റെ പുതിയ മെമ്പര്‍ഷിപ്പ് കാര്‍ഡ് പുറത്തിറങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മെമ്പര്‍ഷിപ്പ് കാര്‍ഡ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയില്‍ നിന്ന്  സംഗീത സംവിധായകന്‍  സ്റ്റീഫന്‍ ദേവസ്സി ഏറ്റുവാങ്ങി. ചടങ്ങില്‍ കൊച്ചി ലുലു ഡയറക്ടര്‍ സാദിക്ക് കാസിം, ലുലു റീജണല്‍ ഡയറക്ടര്‍ സുധീഷ് ചെരിയില്‍ , ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ് എന്നിവര്‍ പങ്കെടുത്തു.  ലുലു മാള്‍  അവതരിപ്പിക്കുന്ന സിഗ്‌നേച്ചര്‍ ക്ലബ് മെമ്പര്‍ഷിപ്പിലൂടെ നിരവധി പ്ലാനുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.  നാല് പ്രത്യേക പ്ലാനുകളിലൂടെയാണ് ലുലു സിഗ്‌നേച്ചര്‍ ക്ലബ് മെമ്പര്‍ഷിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ക്ലാസിക്ക് 15,000 രൂപ, പ്രീമിയം മെമ്പര്‍ഷിപ്പിന് 30,000 രൂപ, ഗ്രാന്‍ഡ് മെമ്പര്‍ഷിപ്പിന് 60,000 രൂപ, റോയല്‍ മെമ്പര്‍ഷിപ്പിന് 1,10,000 രൂപ നിരക്കില്‍ പ്ലാനുകള്‍ ലഭ്യമാക്കിയിട്ടുള്ളത്.
ഓരോ മെമ്പര്‍ഷിപ്പും ലുലുവിന്റെ  ഷോപ്പിംഗ് അനുഭവത്തോടൊപ്പം  മറ്റു  പ്രീമിയം സേവനങ്ങളും ലൈഫ്‌സ്‌റ്റൈല്‍ പ്രിവിലേജുകളും ലഭ്യമാക്കിയിട്ടുണ്ട്. ലുലു ഷോപ്പിംഗ് വൗച്ചറുകള്‍, ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി , ലുലു മാരിയറ്റ് അടക്കമുള്ള ആഡംബര ഹോട്ടലുകളിലെ സ്‌റ്റേക്കേഷന്‍ പാക്കേജുകള്‍, ഫൈന്‍ ഡൈനിംഗ് , ലുലു പിവിആറില്‍ സിനിമ പ്രിവിലേജുകള്‍, സൗജന്യമായ നോര്‍മല്‍ പാര്‍ക്കിങ്ങും വാലറ്റ് കാര്‍ പാര്‍ക്കിംഗ്,  ലുലു ഫണ്‍ട്യൂറ വൗച്ചറുകള്‍ കൂടാതെ വിപുലമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു