കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മറവിലാണ് ഇടത് വലത് മുന്നണികള്‍ ചേര്‍ന്ന് അധികാര ദുര്‍വ്വിനിയോഗം നടത്തി കലക്ടറെ കൊണ്ട് ട്വന്റി20യുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അടപ്പിച്ചത്.
കൊച്ചി: രാഷ്ടീയ വൈരത്തിന്റെ പേരില്‍ ഇടത് വലത് രാഷ്ട്രീയക്കാര്‍ അടപ്പിച്ച കിഴക്കമ്പലത്തെ ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് ഇന്ന് മുതല്‍ വീണ്ടും തുറക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് തുറക്കുമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് പറഞ്ഞിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മറവിലാണ് ഇടത് വലത് മുന്നണികള്‍ ചേര്‍ന്ന് അധികാര ദുര്‍വ്വിനിയോഗം നടത്തി കലക്ടറെ കൊണ്ട് ട്വന്റി20യുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അടപ്പിച്ചത്. ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് ഉള്ളത്‌കൊണ്ടാണ് ട്വന്റി20 പാര്‍ട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കുന്നതെന്ന് രാഷ്ടീയ ആരോപണങ്ങളും ശക്തമായിരുന്നു. എന്നാല്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് ഇല്ലാതെ തന്നെ കിഴക്കമ്പലത്ത് മൂന്നാം പ്രാവശ്യവും ഭരണതുടര്‍ച്ച ട്വന്റി20 പാര്‍ട്ടി കരസ്ഥമാക്കി.
ഇടതും വലതും ചേര്‍ന്നും 25 പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നും നിരവധി അപരന്മാരെ നിരത്തിയും നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച ട്വന്റി20 പാര്‍ട്ടിയ്ക്കാണ് എല്ലായിടത്തും വോട്ട് ശതമാനത്തില്‍ വര്‍ദ്ധന. രാഷ്ടീയ എതിരാളികളുടെ മേല്‍ വ്യക്തമായ മേല്‍കൈയും ലഭിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ 4 സീറ്റുകള്‍ നഷ്ടപെട്ടത് അപരന്മാര്‍ ഉണ്ടായതുകൊണ്ടാണ്.
ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് ദീര്‍ഘകാലം അടഞ്ഞുകിടന്നതിനാല്‍ ജനുവരി മാസം അവസാനത്തോടെ മാത്രമേ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുകയുള്ളുവെന്നും ഈ ആഴ്ചയില്‍ തന്നെ പുതിയ ലോയല്‍റ്റി കാര്‍ഡുകളുടെ വിതരണം ആരംഭിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു. പുതിയ കാര്‍ഡുകള്‍ ലഭ്യമാകുന്നതിനനുസരിച്ചായിരിക്കും ഡിസ്‌കൗണ്ട് പ്രബല്യത്തില്‍ ത്തില്‍ വരുന്നത്. പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും അറുപത് ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കും എന്നുള്ള ട്വന്റി20 പാര്‍ട്ടിയുടെ ഇച്ഛാശക്തിയുടെ വിജയമാണ് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിന്റെ തിരിച്ചുവരവ്.

