ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2025; ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

അഞ്ചു പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്
കൊച്ചി: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ചു പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്. മത്തിയാസ് – എം ആര്‍ വിഷ്ണുപ്രസാദ്,
എം. ടി വാസുദേവന്‍ നായര്‍-  ഡോ. കെ ശ്രീകുമാര്‍, മള്‍ബെറി-  ബെന്യാമിന്‍, പട്ടുനൂല്‍പ്പുഴു-  എസ്. ഹരീഷ്
തര്‍ക്കിത ഭൂതകാലം-  വിനില്‍ പോള്‍ എന്നീ പുസ്തകങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്.
ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2025 ന്റെ വേദിയില്‍ വെച്ച് ജനുവരി 23 ന് വൈകുന്നേരം അവാര്‍ഡ് പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു