നിയസഭാ തിരഞ്ഞെടുപ്പ്: ജെ.എസ്. എസ് മൂന്നു സീറ്റില്‍ മല്‍സരിക്കും

സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയതിനു ശേഷം  സ്ഥാനാര്‍ഥി നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അഡ്വ. എ. എന്‍ രാജന്‍ ബാബു പറഞ്ഞു
കൊച്ചി: (09.10.26)വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎസ്എസ് മൂന്നു സീറ്റില്‍ മല്‍സരിക്കുമെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അഡ്വ. എ.എന്‍ രാജന്‍ബാബു പറഞ്ഞു. ഉടുമ്പന്‍ചോല, വൈപ്പിന്‍, അമ്പലപ്പുഴ സീറ്റിലാണ് ജെ.എസ്.എസ് മല്‍സരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.ഡി.എഫ്, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് അടുത്ത ദിവസം തന്നെ പാര്‍ട്ടി കത്തു നല്‍കും. കെ. ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തില്‍ 94 ല്‍ ജെ.എസ്.എസ് രൂപം കൊണ്ട നാള്‍ മുതല്‍ പാര്‍ട്ടി യുഡിഎഫിന്റെ അഭിഭാജ്യഘടകമായിട്ടാണ് നിലകൊള്ളുന്നത്. 2001 ല്‍  അരൂരില്‍ അടക്കം പാര്‍ട്ടി അഞ്ചു സീറ്റില്‍ മല്‍സരിക്കുകയും നാലിടത്ത് വിജയിച്ച് കെ.ആര്‍ ഗൗരിയമ്മ അന്നത്തെ എ.കെ ആന്റണി മന്ത്രി സഭയില്‍ കൃഷി മന്ത്രിയാകുകയും ചെയ്തതാണ്. പിന്നീട് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞപ്പോഴും യുഡിഎഫിനൊപ്പമാണ് ജെ.എസ്.എസ് നിലകൊണ്ടത്. സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയതിനു ശേഷം  സ്ഥാനാര്‍ഥി നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അഡ്വ. എ. എന്‍ രാജന്‍ ബാബു പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു