അസറ്റ് ഗ്രാനറിലെ ഒരു ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ സമ്പൂര്‍ണ മാതൃകയാണ് എക്‌സ്പീരിയന്‍സ് സെന്ററില്‍ ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സുനില്‍ കുമാര്‍ പറഞ്ഞു
പാലക്കാട്: പാലക്കാട് മണപ്പുള്ളിക്കാവില്‍ നിര്‍മാണം പുരോഗമിക്കുന്ന അസറ്റ് ഹോംസിന്റെ 120ാമത് പദ്ധതിയായ അസറ്റ് ഗ്രാനറിയുടെ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍മാരായ ടി കെ ഇസ്മയില്‍, ജാഫര്‍ സനല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അസറ്റ് ഗ്രാനറിലെ ഒരു ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ സമ്പൂര്‍ണ മാതൃകയാണ് എക്‌സ്പീരിയന്‍സ് സെന്ററില്‍ ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സുനില്‍ കുമാര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 9 മുതല്‍ രാത്രി 9 വരെ എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിച്ച് പദ്ധതിയുടെ വിശദാംശങ്ങള്‍ നേരിട്ടു കണ്ടറിയാനാകും.

