ഒരേയൊരു ദിവസത്തെ ചികിത്സ മാത്രമാണ് ഇതിന് ആവശ്യമായി വരികയുള്ളുവെന്നത് പ്രത്യേകതയാണെന്ന് വി.പി.എസ് ലേക്ഷോര് ആശുപത്രിയിലെ മിനിമലി ഇന്‍വേസീവ് ശസ്ത്രക്രിയ വിഭാഗം മേധാവിയും കണ്‍സള്‍ട്ടന്റുമായ ഡോ. ആര്. പദ്മകുമാര്‍ പറഞ്ഞു.
കൊച്ചി: പൈല്‍സ്, ഫിസ്റ്റുല, വെരിക്കോസ് രോഗങ്ങള്‍ക്ക് എ.ഐ സാങ്കേതിക വിദ്യയും ലേസര്‍ ചികിത്സയും സമന്വയിപ്പിച്ച് അത്യാധുനിക ശസ്ത്രക്രിയ സംവിധാനമൊരുക്കി കൊച്ചി വി.പി.എസ് ലേക്ഷോര് ആശുപത്രി. മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ വിദഗ്ധ ചികിത്സക്ക് ഫലപ്രദവും താരതമ്യേന വേദനാരഹിതവുമായ ബയോലുമിനെസ് ലേസര്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഒരേയൊരു ദിവസത്തെ ചികിത്സ മാത്രമാണ് ഇതിന് ആവശ്യമായി വരികയുള്ളുവെന്നത് പ്രത്യേകതയാണെന്ന് വി.പി.എസ് ലേക്ഷോര് ആശുപത്രിയിലെ മിനിമലി ഇന്‍വേസീവ് ശസ്ത്രക്രിയ വിഭാഗം മേധാവിയും കണ്‍സള്‍ട്ടന്റുമായ ഡോ. ആര്. പദ്മകുമാര്‍ പറഞ്ഞു. എ.ഐ സാങ്കേതിക വിദ്യയും അത്യാധുനിക ലേസര്‍ ടെക്നോളജിയും സമന്വയിപ്പിക്കുന്നതിലൂടെ ശസ്ത്രക്രിയകളില്‍ ഉയര്‍ന്ന കൃത്യത ഉറപ്പാക്കുവാനും രോഗിക്ക് കൂടുതല്‍ ആശ്വാസം പകര്‍ന്ന് വേഗത്തില്‍ സുഖപ്രാപ്തി ലഭ്യമാക്കുവാനും സാധിക്കും പരമ്പരാഗത രീതിയിലുള്ള ശസ്ത്രക്രിയ സംവിധാനങ്ങള്‍ക്കപ്പുറം കൃത്യമായ വിലയിരുത്തല്‍, തത്സമയ ചികിത്സ വിവരങ്ങള്‍ ലഭ്യമാക്കല്‍, സ്ഥിരതയാര്‍ന്ന ശസ്ത്രക്രിയഫലം നിര്‍ണയം എന്നിവ സാധ്യമാകും. കൂടാതെ കുറഞ്ഞ തോതിലു ടിഷ്യു ക്ഷതം മാത്രമാണ് ഉണ്ടാകുന്നുള്ളു എന്നതും രോഗിക്ക് വേഗത്തില്‍ പഴയ ജീവിതചര്യകളിലേക്ക് മടങ്ങുവാനാകുന്നുവെന്നതും പ്രത്യേകതകളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഐ അധിഷ്ടിത ലേസര്‍ ശസ്ത്രക്രിയകള്‍ക്ക് കൂടുതല്‍ കൃത്യതയും ഫലപ്രാപ്തിയും ഉറപ്പ് നല്‍കാനാകുന്നുവെന്നതും ശ്രദ്ധേയമാണ്. വളരെ ചെറിയ മുറിവുകള്‍ മാത്രം അവശേഷിപ്പിക്കുന്ന ശസ്ത്രക്രിയക്ക് ശേഷം, രോഗിക്ക് തുടരെ തുടരെ ഡോക്ടറെ കാണേണ്ട സാഹചര്യമോ ദീര്‍ഘകാലം മരുന്ന് കഴിക്കേണ്ട ആവശ്യമോ ഉണ്ടായിരിക്കില്ല. ലേസര്‍ ചികിത്സയില്‍ പാര്‍ശ്വഫലങ്ങള്‍ വളരെ കുറവായിരിക്കും. രോഗം വീണ്ടും വരാനുള്ള സാധ്യത തടഞ്ഞ് പൂര്‍ണമായ രോഗമുക്തി ലഭ്യമാക്കാനുമാകും. പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍, പൈലോനിഡല്‍ സയിനസ്സ്, വെരിക്കോസ് രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാകുകയെന്ന് മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള പറഞ്ഞു.
വി.പി.എസ് ലേക്ഷോര് സി.ഇ.ഒ ജയേഷ് വി.നായര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുര്‍ത റാം വിഷ്ണോയ്, ഡോ. ഡി. മധുകര്‍ പൈ, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ ടി. അനില്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

