കൊച്ചി : വരുന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിലെ ഘടക കക്ഷിയായ ജനാധിപത്യ രാഷ്ടീയ സഭ ഏഴ് സീറ്റില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഇ.പി.കുമാരദാസ്, വൈസ് പ്രസിഡന്റ് പി.എന്‍.സുകുമാരന്‍, ജനറല്‍ സെക്രട്ടറി അഡ്വ.സുനില്‍ സി.കുട്ടന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് മുതല്‍ 13 വരെ സംസ്ഥാനത്തൊട്ടാകെ സാമൂഹ്യ നേതൃത്വ സമ്പര്‍ക്ക യാത്ര നടത്തുമെന്നും മാര്‍ച്ച് എഴിന് തിരുവനന്തപുരം ജില്ലാകണ്‍വെന്‍ഷന്‍ കിളിമാനൂരില്‍ കേന്ദ്രമന്ത്രി ശോഭ കരന്തല ജെ ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു. സി.കെ.ജാനു പാര്‍ട്ടി വിട്ട് യുഡിഎഫിന്റെ ഭാഗമായത് രാഷ്ട്രീയ മര്യാദയല്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

