ഫിഷറീസ് സര്‍വ്വകലാശാലയില്‍ ആഗോള ശാസ്ത്രസമ്മേളനം 

ഫിഷറീസ് സര്‍വ്വകലാശാലയില്‍ കടല്‍പ്പായലും നീല സമ്പദ് വ്യവസ്ഥയും എന്ന വിഷയത്തില്‍ ത്രിദിന ആഗോള ശാസ്ത്രസമ്മേളനം മാര്‍ച്ച് അഞ്ച് മുതല്‍ ആരംഭിക്കുമെന്ന് വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. എ.ബിജുകുമാര്‍ അറിയിക്കുന്നു.പി.ആര്‍.ഒ മാലശ്രീ,രജിസ്ട്രാര്‍ പ്രൊഫ.ഡോ.കെ ദിനേശ്,ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രൊഫ.ഡോ.രാധിക രാജശ്രീ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അന്‍വര്‍ അലി എന്നിവര്‍ സമീപം.

2047-ല്‍ ഈ രംഗത്ത് ഇന്ത്യ കൈവരിക്കേണ്ട നേട്ടങ്ങളെക്കുറിച്ചുള്ള വിശദമായ  രൂപരേഖയും ശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിക്കും.

കൊച്ചി : ആഗോളശാസ്ത്രസമ്മേളനത്തിന് ഫിഷറീസ് സര്‍വ്വകലാശാല വേദിയാകുന്നു. കടല്‍പ്പായലും നീല സമ്പദ് വ്യവസ്ഥയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ചരിക്കുന്ന ത്രിദിന ശാസ്ത്രസമ്മേളനം നാളെ കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ. എ.ബിജുകുമാര്‍ അധ്യക്ഷത വഹിക്കും. കടല്‍പായലുകളുടെ ആവാസവ്യവസ്ഥ പ്രാധാന്യത്തെക്കുറിച്ചും, അവയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളെക്കുറിച്ചും വ്യവസായികാടിസ്ഥാനത്തിലുള്ള തൊഴില്‍ സാധ്യതളെക്കുറിച്ചും നടക്കുന്ന സമ്മേളനത്തില്‍ ജപ്പാന്‍, ഫിലിപ്പൈന്‍സ് , ഇംഗ്ലണ്ട്, ഇറ്റലി, ഓസ്‌ട്രേലിയ തുടങ്ങി 26-ല്‍ പരം രാജ്യങ്ങളുടെ പ്രതിനിധികളും സര്‍വ്വകലാശാലകളില്‍ നിന്നുമുള്ള സമുദ്ര ശാസ്ത്രജ്ഞരും പങ്കെടുക്കുമെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ. എ.ബിജുകുമാര്‍ അറിയിച്ചു. ഇന്ത്യന്‍ തീരങ്ങളില്‍ 865-ഉം, കേരള തീരത്ത് 145  തരത്തിലുള്ള ജീവിവര്‍ഗങ്ങളാണുളളതായാട്ടാണ് പഠനങ്ങള്‍. കടല്‍ പായലുകളില്‍ നിന്നും വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനുള്ള സാധ്യതകളെ കുറിച്ച് വിദഗ്ദ്ധരുടെയും ഗവേഷകരുടെയും വിജയിച്ച സംരംഭകരുടെ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും നേതൃത്വത്തില്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 2047-ല്‍ ഈ രംഗത്ത് ഇന്ത്യ കൈവരിക്കേണ്ട നേട്ടങ്ങളെക്കുറിച്ചുള്ള വിശദമായ രൂപരേഖയും ശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിക്കും.കാലാവസ്ഥാവ്യതിയാനത്തോട് താദാത്മ്യം പ്രാപിക്കുന്ന രീതിയില്‍ നൂതനമായ കൃഷിരീതികളിലൂടെ അനുയോജ്യമായ തീരദേശമേഖലകളിലും ലക്ഷദ്വീപ, ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളിലും കടല്‍പായല്‍ കൃഷി പ്രോത്സാഹിപ്പിച്ചുകൊണ്ട് വ്യവസായികാടിസ്ഥാനത്തിലുള്ള വൈവിധ്യങ്ങളായ ഉത്പന്നവികസനത്തിലൂടെ  ഇന്ത്യയുടെ അനന്ത സാധ്യതകള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും നടക്കും.ദേശീയ മത്സ്യ വികസന ബോര്‍ഡ് , ദേശീയ കാര്‍ഷീക ഗ്രാമീണ വികസന ബാങ്ക് (നബാര്‍ഡ് ), ദേശീയകാര്‍ഷീകഗവേഷണകൗണ്‍സിലിന്റെ കേന്ദ്ര മത്സ്യ സാങ്കേതിക വിദ്യാ സ്ഥാപനം , കേരളം സംസ്ഥാന മല്‍സ്യവകുപ് , കടല്‍പായല്‍ ഗവേഷണ വിനിയോഗ അസോസിയേഷന്‍ എന്നിവയടക്കമുള്ള 25ഓളം സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ രജിസ്ട്രാര്‍ പ്രൊഫ.ഡോ.കെ ദിനേശ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രൊഫ.ഡോ.രാധിക രാജശ്രീ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അന്‍വര്‍ അലി, പി.ആര്‍.ഒ മാലശ്രീ എന്നിവര്‍ പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു