സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അറിയാത്തവര്‍ നിരക്ഷരര്‍ : കെ.ബാബു എം.എല്‍.എ

പബ്ലിക് റിലേഷന്‍സും നവ മാധ്യമങ്ങളും എന്ന വിഷയത്തില്‍ കൗണ്‍സിലര്‍മാര്‍ക്കായി പി.ആര്‍.സി.ഐ കൊച്ചി ചാപ്റ്ററിന്റെ സഹകരണത്തോടെ കൊച്ചി കോര്‍പ്പറേഷന്‍  സംഘടിപ്പിച്ച ശില്‍പശാല കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. വി.എ.ശ്രീജിത്ത്, ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ്, മേയര്‍ അഡ്വ.വി.കെ.മിനിമോള്‍, ബാബു ജോസഫ്, എല്‍.എസ്.സജി, മനോജ് മാനുവല്‍ എന്നിവര്‍ സമീപം.

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്ററിന്റെ സഹകരണത്തെടെ കൊച്ചി  കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കായി സംഘടിപ്പിച്ച നവമാധ്യമ ശില്‍പശാല കെ. ബാബു എംഎല്‍എ. ഉദ്ഘാടനം ചെയ്യതു .

കൊച്ചി :  മാറിയ കാലത്ത് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാന്‍ അറിയാത്തവരെ ജനം നിരക്ഷരരുടെ ഗണത്തിലാണ് പെടുത്തുന്നതെന്ന് കെ. ബാബു എംഎല്‍എ. ഇരുവശത്തേയ്ക്കും സംവദിക്കാന്‍ സാധിക്കുന്നതും ദിനംപ്രതി തങ്ങളെ തന്നെ നവീകരിക്കാന്‍ ഉതകുന്നതുമായ ഇടമാണ് നവമാധ്യമങ്ങള്‍. നവമാധ്യമങ്ങളെ അവഗിക്കുന്നതും അവയ്ക്ക് അടിമപ്പെടുന്നതും ശരിയല്ലെന്നും കെ.ബാബു എം.എല്‍.എ. അഭിപ്രായപ്പെട്ടു. പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്ററിന്റെ സഹകരണത്തെടെ കൊച്ചി  കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കായി സംഘടിപ്പിച്ച നവമാധ്യമ ശില്‍പശാല കോര്‍പ്പറേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.വി.കെ. മിനിമോള്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ്, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് വി.എ.ശ്രീജിത്ത്, വിവിവധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാകൃത സുരേഷ്ബാബു, ആന്റണി പൈനുതറ, സീന ടീച്ചര്‍, ടി.കെ.അഷറഫ്, അഡ്വ.പി.എം.നസീമ, കെ.എ മനാഫ്, ജിസ്മി ജെറാള്‍ഡ്, പി.ആര്‍.സി.ഐ നാഷണല്‍ പ്രസിഡന്റ് ഡോ.ടി.വിനയകുമാര്‍,വൈസ് പ്രസിഡന്റ് യു.എസ്.കുട്ടി, കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ റാം മേനോന്‍, കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ ബാബു ജോസഫ്, സെക്രട്ടറി മനോജ് മാനുവല്‍, വൈസ് പ്രസിഡന്റ് എം.മായ, കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി എല്‍.എസ്.സജി, വൈ.സി.സി. ഡയറക്ടര്‍ സുജിത്ത് നാരായണ്‍, ഈക്വല്‍സ് സ്‌റ്റോറീസ് പാര്‍ട്ടണര്‍മാരായ മിഥുന്‍ സി മോഹന്‍, ജിതിന്‍ ചന്ദ്ര ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു