പ്രൊഫ. എം.കെ. സാനുവിന്റെ 99-ാം ജന്മദിനം ആഘോഷിച്ചു

ഫേസ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർമാൻ പ്രൊഫ. എം.കെ. സാനുവിന്റെ 99-ാം ജന്മദിനാഘോഷം ഫേസ് ഫൗണ്ടേഷനിൽ മാനേജിംഗ് ട്രസ്റ്റി ടി.ആർ. ദേവൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. ബിജു പാപ്പച്ചൻ, ടിന്റുമോൾ പ്രദീപ്, സിനിൽകുമാർ തുടങ്ങിയവർ സമീപം.

കൊച്ചി : ഫേസ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർമാൻ പ്രൊഫ. എം.കെ. സാനുവിന്റെ 99-ാം ജന്മദിനം കടവന്ത്ര ഗാന്ധിനഗറിലെ ഫേസ് ഫൗണ്ടേഷൻ ആസ്ഥാനത്ത് ആഘോഷിച്ചു. മാനേജിംഗ് ട്രസ്റ്റി ടി.ആർ. ദേവൻ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായി ബിജു പാപ്പച്ചൻ മുഖ്യാതിഥിയായി പങ്കെടുത്തു. 2011-ൽ കൊച്ചി നഗരത്തിലെ വിശപ്പകറ്റുക എന്ന ലക്ഷ്യത്തോടെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മുഖ്യരക്ഷാധികാരിയും പ്രൊഫ. എം.കെ. സാനു ചെയർമാനുമായി രൂപീകരിച്ച എൻ.ജി.ഒ ആണ് ഫേസ് ഫൗണ്ടേഷൻ. കഴിഞ്ഞ 16 വർഷത്തിനിടയിൽ 20 ലക്ഷത്തിലധികം ആളുകൾക്ക് സൗജന്യമായി ഭക്ഷണം നൽകാൻ ഈ കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ കിടപ്പുരോഗികൾക്കായുള്ള ‘അക്ഷയപാത്രം’ റേഷൻ പദ്ധതിക്ക് പുറമെ വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ഫേസ് ഫൗണ്ടേഷൻ സജീവമായി പ്രവർത്തിച്ചുവരുന്നു. ചടങ്ങിൽ ഫേസ് ജനറൽ മാനേജർ ടിന്റുമോൾ പ്രദീപ്, ലൈസൺ ഓഫീസർ സിനിൽകുമാർ എന്നിവർ സംസാരിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു