സെവൻസ് ഫുട്‌ബോളിന്റെ ആഗോള പ്രചാരണത്തിന് സ്‌പോർട്‌വോട്ടുമായി കൈകോർത്ത് എസ്എഫ്എ

തിരുവനന്തപുരം: കേരളത്തിലെ സെവൻസ് ഫുട്‌ബോളിന്റെ ആഗോള പ്രചാരണത്തിനായി സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ (എസ്എഫ്എ), സ്‌പോർട്‌വോട്ടുമായി കൈകോർക്കുന്നു. 2026 സീസണിലെ അസോസിയേഷന്റെ 13 ടൂർണമെന്റുകളുടെ ഔദ്യോഗിക തത്സമയ ദൃശ്യനിർമാണ, സ്ട്രീമിങ്, വിതരണ പങ്കാളിയായി സ്‌പോർട്‌വോട്ട് പ്രവർത്തിക്കും. മൾട്ടി-ക്യാമറ സംവിധാനവും മികച്ച ഗ്രാഫിക്‌സും ഉപയോഗിച്ച് മത്സരങ്ങൾ സ്‌പോർട്‌വോട്ട് ആപ്പിലൂടെ മാത്രമായിരിക്കും എക്‌സ്‌ക്ലൂസീവായി സംപ്രേഷണം ചെയ്യുക. ചാപ്റ്റർ വൺ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ അർണോൾഡ് വില്സന്റെ പിന്തുണയോടെയാണ് ഈ സുപ്രധാന സഹകരണം യാഥാർഥ്യമായത്. ഗ്രൗണ്ടിലെത്താൻ കഴിയാത്ത ആരാധകർക്ക് മത്സരങ്ങൾ കാണാനും കളിക്കാർക്കും ക്ലബ്ബുകൾക്കും അർഹമായ ദൃശ്യപരത ലഭ്യമാക്കാനുമാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്‌പോർട്‌വോട്ട് സഹസ്ഥാപകയും ചീഫ് മാർക്കറ്റിങ് ഓഫീസറുമായ ശുഭാംഗി ഗുപ്ത പറഞ്ഞു. ഈ സഹകരണം ടൂർണമെന്റുകളെ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് എസ്എഫ്എ പ്രസിഡന്റ് കെ.എം.ലെനിനും, കളിക്കാർക്ക് കൂടുതൽ അംഗീകാരവും കായികരംഗത്തിന് സാമ്പത്തിക വളർച്ചയും നേടിക്കൊടുക്കുമെന്ന് ജനറൽ സെക്രട്ടറി അഷ്‌റഫ് ബാവയും വ്യക്തമാക്കി.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു