ജി. സുധാകരന് പൂര്‍ണ്ണ പിന്തുണ: ജെ.എസ്.എസ് 

ഗൗരിയമ്മയ്‌ക്കെതിരെ  സ്വീകരിച്ച അതേ ശൈലിതന്നയൊണ് ഇപ്പോള്‍ ജി. സുധാകരനെതിരെയും സിപിഎം  സ്വീകരിക്കുന്നത്.
ആലപ്പുഴ: സിപിഎം വിട്ട മുന്‍ മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ചാല്‍ ജെ.എസ്.എസ് അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ കൊടുക്കുമെന്ന്  ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അഡ്വ. എ. എന്‍ രാജന്‍ ബാബു പറഞ്ഞു. കേരളം കണ്ടതില്‍  കെ. ആര്‍ ഗൗരമ്മയെപ്പോലെ തന്നെ അഴിമതിയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് ജി. സുധാകരന്‍. അതു കൊണ്ടു തന്നെ ജി സുധാകരന്‍ രാഷ്ട്രീയ കേരളത്തിന്റെ അഭിവാജ്യ ഘടകമാണ്. അമ്പലപ്പുഴയില്‍ അദ്ദേഹം മല്‍സരിച്ചാല്‍ വിജയം ഉറപ്പാണെന്നും എ. എന്‍ രാജന്‍ ബാബു പറഞ്ഞു. ഗൗരിയമ്മയ്‌ക്കൊപ്പം ജി. സുധാകരന്‍ സിപിഎമ്മില്‍ പ്രവര്‍ത്തിച്ചപ്പോഴും പാര്‍ട്ടി നേതൃത്വം ഏകപക്ഷീയമായി ഗൗരിയമ്മയെ പുറത്താക്കിയപ്പോഴും ഗൗരിയമ്മയെ ആദരവോടെ മാത്രമെ ജി. സുധാകരന്‍ നോക്കിക്കണ്ടിട്ടുള്ളുവെന്നത് രാഷ്ട്രീയത്തിനപ്പുറമുള്ള ജി. സുധാകരന്റെ വ്യക്തിത്വമാണ് എടുത്തു കാണിക്കുന്നത്. ഗൗരിയമ്മയ്‌ക്കെതിരെ  സ്വീകരിച്ച അതേ ശൈലിതന്നയൊണ് ഇപ്പോള്‍ ജി. സുധാകരനെതിരെയും സിപിഎം  സ്വീകരിക്കുന്നത്. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഒരിക്കല്‍ പോലും തന്റെ മേല്‍ അഴിമതിയുടെ നിഴല്‍ പോലും വീഴ്ത്താന്‍ ജി. സുധാകരന്‍ അനുവദിച്ചിരുന്നില്ല. കറ തീര്‍ന്ന് ഉത്തമ കമ്മ്യൂണിസ്റ്റാണ് ജി സുധാകരന്‍. ഉത്തമ കമ്മ്യൂണിസ്റ്റുകള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലനില്‍പ്പില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.  ജി സുധാകരനും ഗൗരയമ്മയുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ നടത്തിയ ത്യാഗങ്ങള്‍  എത്രമാത്രമുണ്ടെന്ന്  ഇപ്പോള്‍ എല്ലാ വിധ സുഖസൗകര്യങ്ങള്‍ക്കും നടുവില്‍ അഭിരമിക്കുന്ന അഭിനവ നേതാക്കള്‍ക്ക് ബോധ്യമാകില്ലെന്നും അതു ബോധ്യമായി വരുമ്പോഴേയ്ക്കും പാര്‍ട്ടി ജനമനസുകളില്‍ നിന്നും തുടച്ചു മാറ്റപ്പെട്ടിരിക്കുമെന്നും അഡ്വ. എ. എന്‍ രാജന്‍ ബാബു പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു