കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് ജൂണ്‍ 30ന്

കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ 2024-26 വര്‍ഷത്തെ അവസാന കൗണ്‍സില്‍ യോഗം പാലാരിവട്ടം എസ്.എന്‍.ഡി.പി.യോഗം ഹാളില്‍ ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നു. സി.എസ്.അജ്മല്‍, എം.സി.പോള്‍സണ്‍, ഡിലൈറ്റ് പോള്‍ എന്നിവര്‍ സമീപം.

കൊച്ചി : കേരള വ്യപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ 2026-2028 വര്‍ഷത്തേയ്ക്കുളള ഭാരവാഹി തിരഞ്ഞെടുപ്പ് ജൂണ്‍ 30-ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലാരിവട്ടം എസ്എന്‍ഡിപി യോഗം ഹാളില്‍ നടന്ന 2024-26 വര്‍ഷത്തെ അവസാനത്തെ ജില്ലാ കൗണ്‍സില്‍ യോഗം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, ജനറല്‍ സെക്രട്ടറി സി.എസ്.രാമചന്ദ്രന്‍, ട്രഷറര്‍ സി.എസ്.അജ്മല്‍, വൈസ് പ്രസിഡന്റുമാരായ എം.സി.പോള്‍സണ്‍, ഡിലൈറ്റ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. 2024-26 വര്‍ഷത്തെ വരവ് ചിലവ് കണക്കും യോഗം അംഗീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് യോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യുമെന്നും, വരണാധികാരിയായി തിരുവനന്തപുരം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വൈ.വിജയനെ സംസ്ഥാന കമ്മിറ്റി നിയമിച്ചതായും ഭാരവാഹികള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു