കൊച്ചി : കേരള വ്യപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ 2026-2028 വര്‍ഷത്തേയ്ക്കുളള ഭാരവാഹി തിരഞ്ഞെടുപ്പ് ജൂണ്‍ 30-ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലാരിവട്ടം എസ്എന്‍ഡിപി യോഗം ഹാളില്‍ നടന്ന 2024-26 വര്‍ഷത്തെ അവസാനത്തെ ജില്ലാ കൗണ്‍സില്‍ യോഗം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, ജനറല്‍ സെക്രട്ടറി സി.എസ്.രാമചന്ദ്രന്, ട്രഷറര്‍ സി.എസ്.അജ്മല്‍, വൈസ് പ്രസിഡന്റുമാരായ എം.സി.പോള്‍സണ്‍, ഡിലൈറ്റ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. 2024-26 വര്‍ഷത്തെ വരവ് ചിലവ് കണക്കും യോഗം അംഗീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് യോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യുമെന്നും, വരണാധികാരിയായി തിരുവനന്തപുരം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വൈ.വിജയനെ സംസ്ഥാന കമ്മിറ്റി നിയമിച്ചതായും ഭാരവാഹികള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

