കൊച്ചി: മഴക്കാല രോഗപ്രതിരോധത്തിന്റെ ഭാഗമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ ഫേസ് ഫൗണ്ടേഷന് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഫേസ് ഫൗണ്ടേഷന് ആസ്ഥാനത്ത് നടന്ന ക്യാമ്പ് കൊച്ചി മേയര്‍ വി.കെ മിനിമോള്‍ ഉദ്ഘാടനം ചെയ്തു. ഫേസ് ഫൗണ്ടേഷന് മുഖ്യ രക്ഷാധികാരി പ്രൊഫ.മോനമ്മ കോക്കാട്, ഫേസ് പ്രസിഡന്റ് ടി.ആര് ദേവന്, എ.എം.എ.ഐ എറണാകുളം ജില്ല പ്രസിഡന്റ് ഡോ.ബിനോയ് ദേവദാസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ മെമ്പര്‍ ഡോ. സാദത്ത് ദിനഗര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ നാഷണല്‍ ആയൂര്‍ മിഷന് ഡോ. ജയകൃഷ്ണന്, എഎംഎഐ എറണാകുളം സിറ്റി ഏരിയ പ്രസിഡന്റ് ഡോ. സതീഷ് വാസുദേവ,് സെക്രട്ടറി ഡോ. ബിന്സാ ഹസ്സന്, വൈദ്യരത്നം ഔഷധശാല സീനിയര്‍ ഫിസിഷ്യന്‍ ഡോ. ജി വിഷ്ണു, കെ പി ശിവദാസ്, സിനില്‍കുമാര്‍, കെ.വി സാബു, കെ.ബി മുരുകന്, ആര്.ഗിരീഷ്, സാമുവല്‍ മാത്യൂ, ടിന്റുമോള്‍ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

