കൊച്ചി: കച്ചേരിപ്പടി ശ്രീ സുധീന്ദ്ര ആശുപത്രിയില്‍ നവജാത ശിശു സംഗമം സംഘടിപ്പിച്ചു.സംഗമം എറണാകുളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എം.എം.ഹനീഷ് ഉദ്ഘാടനം ചെയ്തു. നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനും, പരിപാലനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി ശിശുരോഗ വിദഗ്ദരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് രാജ്യ വ്യാപകമായി സംഘടിപ്പിച്ചുവരുന്നതാണ് നവജാത ശിശു സംഗമം. ശ്രീ സുധീന്ദ്ര ആശുപത്രിയില്‍ കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ജനിച്ച കുട്ടുകളുടെ സംഗമാണ് സംഘടിപ്പിച്ചത്. സംഗമത്തില്‍ ശിശുരോഗ വിദഗ്ദര്‍ മാതാപിതാക്കള്‍ക്കായി പഠന ക്ലാസുകള്‍ നടത്തി.ഡോ.എം.ഐ. ജുനൈദ് റഹ്‌മാന്‍, ഡോ.രാമനന്ദ പൈ, മനോഹര്‍ പ്രഭു തുടങ്ങിയവര്‍ പ്രസംഗിച്ചു.

