കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റായി പി.സി.ജേക്കബ് നാലാം പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ എതിര് സ്ഥാനാര്‍ത്ഥി ടി.ബി.നാസറിനെതിരെ 555 വോട്ടുകള്‍ നേടിയാണ് പി.സി.ജേക്കബ് വിജയം ഉറപ്പിച്ചത്. വോട്ടവകാശമുള്ള 947 ജില്ലാ കൗണ്‍സില്‍ അംഗങ്ങളില്‍ 909 പേര് വോട്ട് രേഖപ്പെടുത്തി. സി.എസ് രാമചന്ദ്രന് (ജനറല്‍ സെക്രട്ടറി) പി.എ.കബീര്‍ (ട്രഷറര്‍) ജിമ്മി ചക്യത്ത് (വര്‍ക്കിംഗ് പ്രസിഡന്റ്) ഷാജഹാന് അബ്ദുള്‍ ഖാദര്‍ (ആക്ടിംഗ് ജനറല്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. തിരഞ്ഞെടുപ്പ് യോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വൈ.വിജയനായിരുന്നു വരണാധികാരി. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.




