200 കോടി രൂപയുടെ ഷരിയ സർട്ടിഫൈഡ് ഫണ്ടുമായി ഹൈലൈറ്റ് ഗ്രൂപ്പ് 

കോഴിക്കോട്: റിയൽ എസ്റ്റേറ്റ് മേഖലയിലെ മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തന മികവിന് ശേഷം നിക്ഷേപ പരിപാലന (Investment Management) രംഗത്തേക്ക് ചുവടുവെച്ച് പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഹൈലൈറ്റ് (HiLITE Group). ‘ഹൈലൈറ്റ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്’ എന്ന പുതിയ സംരംഭത്തിന് കീഴിൽ ‘ഹൈലൈറ്റ് എത്തിക്കൽ ഫണ്ട് 1’ (HiLITE Ethical Fund 1) എന്ന് നാമകരണം ചെയ്തിരിക്കുന്ന 200 കോടി രൂപയുടെ കാറ്റഗറി II ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (AIF) ഗ്രൂപ്പ് പ്രഖ്യാപിച്ചു. സെബി (SEBI) അംഗീകാരമുള്ള ഈ ഫണ്ട് പ്രമുഖ ഷരിയ ഉപദേശക സമിതിയായ ‘റ്റാസിസ്’ (TASIS) സാക്ഷ്യപ്പെടുത്തിയ ഇന്ത്യയിലെ പ്രമുഖ എത്തിക്കൽ റിയൽ എസ്റ്റേറ്റ് ഫണ്ടുകളിലൊന്നാണ്.

ഉയർന്ന ആസ്തിയുള്ള വ്യക്തിഗത നിക്ഷേപകർക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും സുതാര്യവും തത്വത്തിലധിഷ്ഠിതവുമായ റിയൽ എസ്റ്റേറ്റ് നിക്ഷേപ അവസരങ്ങളാണ് ഫണ്ട് വാഗ്ദാനം ചെയ്യുന്നത്. ഏഴ് വർഷത്തെ കാലാവധിയുള്ള ഫണ്ടിൽ കുറഞ്ഞ നിക്ഷേപ തുക 1 കോടി രൂപയാണ് (36 മാസ തവണകളായി അടയ്ക്കാം). ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് നിർമ്മാണ പദ്ധതികളിൽ നിക്ഷേപം നടത്തുന്ന ഫണ്ടിന്റെ ഓഡിറ്ററായി പിഡബ്ല്യുസി (PwC), ട്രസ്റ്റിയായി മിറ്റ്കോൺ ക്രെഡൻഷ്യ, ബാങ്കറായി എസ്ബിഐ, കസ്റ്റോഡിയനായി നൂവാമ, റെഗുലേറ്ററി അഡ്വൈസറായി അജ്മൽ ആന്റ് കമ്പനി എന്നിവർ പ്രവർത്തിക്കും. ഇൻഫോപാർക്കിലെ വേൾഡ് ട്രേഡ് സെന്റർ കോഴിക്കോട്, ഹൈലൈറ്റ് സിറ്റി തുടങ്ങിയ വൻകിട പദ്ധതികൾക്ക് നേതൃത്വം നൽകിയ ഹൈലൈറ്റ് ഗ്രൂപ്പ്, 2030-ഓടെ 50 ദശലക്ഷം ചതുരശ്ര അടി നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായിട്ടാണ് പുതിയ സംരംഭത്തെ കാണുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ, സിഇഒ അജിൽ മുഹമ്മദ് എന്നിവർ വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു